Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ യു.പിയിൽ നിൽക്കില്ലെന്ന്​ ഉർദു കവി മുനവ്വർ റാണ
cancel
Homechevron_rightNewschevron_rightIndiachevron_rightയോഗി വീണ്ടും...

യോഗി വീണ്ടും മുഖ്യമന്ത്രിയായാൽ യു.പിയിൽ നിൽക്കില്ലെന്ന്​ ഉർദു കവി മുനവ്വർ റാണ

text_fields
bookmark_border

ലഖ്​നോ: യു.പിയിൽ 2022ലെ തെരഞ്ഞെടുപ്പിൽ വീണ്ടും യോഗി ആദി്ത്യനാഥ്​ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ താൻ യു.പി വിടുമെന്ന്​ ഉർദു കവി മുനവ്വർ റാണ. ​ആദിത്യനാഥ്​ ജയിക്കുന്ന പക്ഷം അത്​ ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ നേതാവ്​ അസദുദ്ദീൻ ഉവൈസിയെ കൊണ്ടു മാത്രമാണെന്നും ബി.ജെ.പിയും ഉവൈസിയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 'ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുവരും നടത്തുന്നത്​ നിഴൽ യുദ്ധമാണ്​. വോട്ടർമാർക്കിടയിൽ ധ്രുവീകരണം​ സൃഷ്​ടിച്ച്​ അതുവഴി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ്​ ഇരുവരും ശ്രമിക്കുന്നത്​. അങ്ങനെ സംഭവിക്കു​േമ്പാൾ വോട്ട്​ ഏറെയും ബി.ജെ.പിക്ക്​ പോകും. ഉവൈസിയുടെ വലയിൽ യു.പി​യിലെ മുസ്​ലിംകൾ വീണുപോയാൽ ആർക്കും ​ആദിത്യനാഥിനെ തടയാനാകില്ല''- കവി കൂട്ടിച്ചേർത്തു.

'മുസ്​ലിം യുവാക്കൾക്കെതിരെ തെറ്റായ ഭീകരവാദ കേസുകൾ ചുമത്തി അൽഖാഇദയുമായി ബന്ധിപ്പിക്കുന്ന രീതി പരിഗണിച്ചാൽ നാളെ തന്നെയും ഭീകര വിരുദ്ധ സ്​ക്വാഡ്​ കൊണ്ടുപോയി ഭീകരനാക്കുമെന്ന്​ ഭയക്കുകയാണ്​. ഞാനും കവി സദസ്സുകളിൽ പ​െങ്കടുക്കാൻ പാകിസ്​താനിൽ പോകാറുള്ളതാണ്​''- അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munawwar Ranato Leave UPYogi Adityanath
News Summary - Munawwar Rana Threatens to Leave UP if Yogi is CM Again
Next Story