Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജിന്ന ഹൗസ്​ വിദേശകാര്യ...

ജിന്ന ഹൗസ്​ വിദേശകാര്യ മന്ത്രാലയം സ്വന്തമാക്കുന്നു; ഉന്നതതല യോഗങ്ങൾക്ക്​ വേദിയാവും

text_fields
bookmark_border
ജിന്ന ഹൗസ്​ വിദേശകാര്യ മന്ത്രാലയം സ്വന്തമാക്കുന്നു; ഉന്നതതല യോഗങ്ങൾക്ക്​ വേദിയാവും
cancel

മുംബൈ: ഇന്ത്യ-പാക്​ വിഭജനത്തിനു മുമ്പ്​ പാകിസ്​താൻ രാഷ്​ട്രപിതാവ്​ മുഹമ്മദലി ജിന്നയുടെ വസതിയായിരുന്ന മുംബൈ യിലെ ജിന്ന ഹൗസ്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വന്തമാക്കുന്നു. ന്യുഡൽഹിയിലെ ഹൈദരാബാദ്​ ഹൗസ്​ പോലെ​ മികച്ച സൗകര്യങ്ങൾ ഒരുക്കിയ ശേഷം ഉന്നതതല യോഗങ്ങൾക്കും ഒൗദ്യോഗിക വിരുന്നുകൾക്കുമായി​ കെട്ടിടം​ വേദിയാക്കാനാണ്​ ഉ ദ്ദേശിക്കുന്നത്​. നിലവിൽ മുഹമ്മദലി ജിന്നയുടെ പേരിലാണ്​ കെട്ടിടം.

കെട്ടിടത്തി​​​െൻറ ഉടമസ്​ഥാവകാശം വിദേശകാര്യ മന്ത്രാലയത്തി​​​െൻറ പേരിലേക്ക്​ മാറ്റുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന്​ ബി.ജെ.പി എം.പി മംഗൾ പ്രഭാത്​ ​േലാധക്ക്​ അയച്ച കത്തിൽ വി​േദശകാര്യ മന്ത്രി സുഷമ സ്വരാജ്​ വ്യക്തമാക്കി. ജിന്ന ഹൗസുമായി ബന്ധപ്പെട്ട്​​ ഇന്ത്യയും ജിന്നയുടെ പുത്രി ദിന വാദിയയുമായി പത്തു വർഷക്കാലത്തോളം നിയമയുദ്ധത്തിലായിരുന്നു.

കെട്ടിടത്തി​​​െൻറ നിയന്ത്രണം തനിക്കു നൽകണമെന്നാവശ്യപ്പെട്ട്​ 2007ൽ ദിന വാദിയ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ദിന വാദിയ മരണപ്പെട്ടു. 2.5 ഏക്കറിലായുള്ള ​ജിന്ന ഹൗസ്​ 1936ലാണ്​ പണി കഴിപ്പിച്ചത്​്. ഇന്ത്യ-പാക്​ വിഭജനത്തിനു തൊട്ടു മുമ്പ്​ ജവഹർലാൽ നെഹ്​റു, മഹാത്മ ഗാന്ധി, മുഹമ്മദലി ജിന്ന എന്നിവർ പ​െങ്കടുത്ത നിർണായക യോഗം ചേർന്നത്​ ജിന്ന ഹൗസിലായിരുന്നു.

പാകിസ്​താൻ ഒരു​ ഘട്ടത്തിൽ തങ്ങളുടെ മുംബൈ കോൺസുലേറ്റ്​ ജിന്ന ഹൗസിൽ തുടങ്ങാനുള്ള ശ്രമം നടത്തിയിരുന്നു. അവസാനത്തെ ഹൈദരാബാദ്​ നിസാമിനു വേണ്ടി 1928ൽ പണി കഴിപ്പിച്ച ഹൈദരാബാദ്​ ഹൗസ് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഏറ്റെടുത്തിരുന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sushama swarajMumbai Newsjinnah housemalayalam news
News Summary - Mumbai’s Jinnah House sushama swaraj -india news
Next Story