Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ സ്ത്രീ അറസ്റ്റില്‍

text_fields
bookmark_border
മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ സ്ത്രീ അറസ്റ്റില്‍
cancel
camera_alt

Representative Image

മുംബൈ: മകനെ രക്ഷിക്കാന്‍ പൊലീസിന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ അമ്മ അറസ്റ്റില്‍. മുംബൈയിലെ മല്‍വാനിയിലാണ് സംഭവം. ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്നീട് പിടികൂടി.

ഒരു കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാനാണ് അംബുജ് വാദി ഏരിയയിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍, അടുക്കളയില്‍നിന്നും മുളക് പൊടി കൊണ്ടുവന്ന സ്ത്രീ പൊലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഈ തക്കത്തില്‍ മകന്‍ ഓടി രക്ഷപ്പെട്ടു.

സ്ത്രീയെ ഉടന്‍ പൊലീസ് പിടികൂടി. മകനെ പിന്നീട് മലാഡ് ഏരിയയില്‍നിന്നും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പൊലീസിനെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story