Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ യുവതി...

മുംബൈയിൽ യുവതി മാൻഹോളിൽ വീണു; മൃതദേഹം ലഭിച്ചത്​ 22 കിലോമീറ്റർ അകലെ നിന്ന്​

text_fields
bookmark_border
മുംബൈയിൽ യുവതി മാൻഹോളിൽ വീണു; മൃതദേഹം ലഭിച്ചത്​ 22 കിലോമീറ്റർ അകലെ നിന്ന്​
cancel
camera_alt

PTI Representative image

മുംബൈ: മുംബൈയിൽ യുവതി മാൻഹോളിൽ വീണ്​ മരിച്ചു. ശീതൾ ദാമ(32) ആണ്​ മരിച്ചത്​. ദിവസം മുഴുവൻ നീണ്ട തെരച്ചിലിനൊടുവിൽ 22 കിലോമീറ്റർ അകലെ ഹാജി അലി കടൽ ഭാഗത്തു വെച്ച്​ മൃതദേഹം ലഭിച്ചു. മുംബൈ മിററിനെ ഉദ്ധരിച്ച്​ ഇന്ത്യ ടുഡെ ആണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

മാൻഹോളിൽ വീണ ശീതൾ ദാമ മലിനജലം പോകുന്ന കുഴലിലൂടെ ഒഴുകി ഹാജി അലി കടൽ ഭാഗത്ത്​ എത്തിയതാണെന്നാണ്​ കരുതുന്നത്​. ഈ മാസം മൗന്നിനായിരുന്നു യുവതിയെ കാണാതാവുന്നത്​. മഴയുള്ള ദിവസമായതിനാൽ മകനെ നേരത്തേ വീട്ടിലേക്കയച്ച്​ പിന്നാലെ തിരിച്ച ശീതൾ വീട്ടിലെത്തിയില്ല.

യുവതിക്ക്​ വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ്​ ഖഡ്​കോപാരിലെ തുറന്നിട്ടിരിക്കുന്ന മാൻഹോളിനടുത്ത്​ അവരു​ടെ ബാഗ്​ വീണുകിടക്കുന്നത്​ ശ്രദ്ധയിൽപെട്ടത്​. തുടർന്ന്​ മാഹിം, ബാന്ദ്ര-കുർല തുടങ്ങിയ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. 33 മണിക്കൂറിനൊടുവിലാണ്​ മൃതദേഹം ഹാജി അലി കടൽ ഭാഗത്തു നിന്ന്​ കണ്ടെടുത്തത്​.

ഖഡ്​കോപാരിലെ മാൻഹോളിൽ വീണ ശേഷം യുവതിയുടെ ശരീരം ഹാജി അലി വരെ യാതൊരുവിധ തടസവും ഇല്ലാതെ 22 കിലോമീറ്റർ ദൂരം ഒഴുകി പോയതായി പൊലീസിന്​ വിശ്വസിക്കാനായിട്ടില്ല. ഇത്ര ദൂരം മനുഷ്യ ശരീരം ഒഴുകി പോകാൻ സാധിക്കുന്ന രീതിയിലല്ല മലിനജല കുഴൽ നിർമിച്ചിരിക്കുന്നതെന്ന്​ അധികൃതർ വ്യക്തമാക്കി.

മൂന്ന്​ സ്ഥലങ്ങളിൽ ഇടുങ്ങിയ ഭാഗങ്ങളു​ണ്ടെന്നും അവി​ടെ മൃതദേഹം തടഞ്ഞുനിൽക്കേണ്ടതാണെന്നും ഹാജി അലി കടൽ ഭാഗം വരെ മൃതദേഹാ എത്താൻ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manhole Accident
Next Story