Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ തട്ടിപ്പ്​:...

വാക്​സിൻ തട്ടിപ്പ്​: മുംബൈയിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്

text_fields
bookmark_border
വാക്​സിൻ തട്ടിപ്പ്​: മുംബൈയിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്
cancel

മുംബൈ: കോവിഡ്​ വാക്​സിൻ തട്ടിപ്പുമായി ബന്ധപ്പെട്ട്​ മുംബൈയിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്​. ബൊറിവാലിയിലെ കോളജാണ്​ പുതതായി പരാതി നൽകിയത്​. ജൂൺ മൂന്നിന്​ നടത്തിയ വാക്​സിൻ ക്യാമ്പിനെ കുറിച്ചാണ്​ പരാതി.കോളജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ട്രസ്​റ്റ്​ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ്​ ക്യാമ്പ്​ നടത്തിയതെന്ന്​ മുംബൈ ആദിത്യ കോളജ്​ അധികൃതർ പറയുന്നു. വാക്​സിൻ ലഭിക്കാൻ പ്രയാസം അനുഭവപ്പെടുന്ന 18 മുതൽ 44 വയസ്​ വരെയുള്ളവർക്കായാണ്​ ക്യാമ്പ്​. ഒരു ഇവൻറ്​ മാനേജ്​മെൻറ്​ കമ്പനിയാണ്​ ക്യാമ്പ്​ നടത്തിയത്​.

കോകിലബെൻ ആശുപത്രിയുടെ ആഭിമുഖ്യത്തിലാണ്​ വാക്​സിൻ നൽകുന്നതെന്നാണ്​ അറിയിച്ചത്​. പണം മാത്രം നൽകിയാൽ മതി​യെന്നും സർക്കാറിൽ നിന്ന്​ ആവശ്യമായ അനുമതി ലഭ്യമാക്കുമെന്നും ഇവർ വ്യക്​തമാക്കിയിരുന്നു. കോളജിൽ ക്യാമ്പ്​ നടത്തിയവർ തന്നെയാണ്​ മുംബൈയിലെ മറ്റ്​ രണ്ട്​ സ്ഥലങ്ങളിൽ നടന്ന വാക്​സിൻ തട്ടിപ്പിന്​ പിന്നിലുള്ളതെന്ന്​ സംശയിക്കുന്നു. അതിനാലാണ്​ പരാതി നൽകാൻ തീരുമാനിച്ചതെന്നും കോളജ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു

നേരത്തെ വാക്​സിൻ തട്ടിപ്പുമായി ബന്ധപ്പെട്ട്​ നാല്​ പേരെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഒരു ഹൗസിങ്​ സൊസൈറ്റിയിലും ചില സിനിമ നിർമ്മാണ കമ്പനികളിലും വാക്​സിൻ തട്ടിപ്പ്​ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്​റ്റ്​. വാക്​സിൻ സ്വീകരിച്ചവർക്കൊന്നും ഇവർ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Mumbai vaccination fraud: Borivali college emerges possible victim, files complaint
Next Story