Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീക്ഷയിൽ ഒരുപോലെ...

പരീക്ഷയിൽ ഒരുപോലെ മാർക്ക്​; അപൂർവ്വ നേട്ടവുമായി മുംബൈ ഇരട്ടകൾ

text_fields
bookmark_border
പരീക്ഷയിൽ ഒരുപോലെ മാർക്ക്​; അപൂർവ്വ നേട്ടവുമായി മുംബൈ ഇരട്ടകൾ
cancel

മുംബൈ: ഖർ മേഖലയിലുള്ള ജാസ്​ദുബൻ എം.എൽ സ്​കൂൾ വിദ്യാർഥികളാണ് ഇരട്ട സഹോദരൻമാരായ രാഹുലും രോഹനും. കാണാൻ ഒരു പോലെ ഇരിക്കുന്ന ഇരുവരെയും കൗതുകത്തോടെയായിരുന്നു സ്​കൂളിലുള്ളവർ കണ്ടുകൊണ്ടിരുന്നത്​. ഇരുവർക്കും രോഗം വരുന്നതും വിശപ്പ്​ വരുന്നതുമൊക്കെ ഒരുമിച്ചാണ്​. ഇതുപോലുള്ള ഇരട്ടകൾ വേറെയുണ്ടെങ്കിലും അവരിൽ നിന്നും ഇൗ സഹോദരൻമാർ വ്യത്യസ്​തരാവുന്നത്​ മറ്റൊരു കാര്യത്തിലാണ്​.

െഎ.എസ്​.സി 12ാം ക്ലാസ്​ പരീക്ഷയിൽ  ഏവരെയും ഞെട്ടിച്ചുകൊണ്ട്​ ഇരുവരും ​ഒരേ മാർക്ക്​ നേടി​. അതും ഉയർന്നമാർക്കായ 95.5 ശതമാനം​. പോയിൻറ്​ പോലും വ്യത്യാസമില്ലാതെയാണ്​ ഇരുവരുടെയും നേട്ടം. രാഹുൽ, രോഹൻ സഹോദരൻമാരുടെ അമ്മയും പരീക്ഷാ ഫലം കണ്ട്​ ഞെട്ടിയിരിക്കുകയാണ്​. ഇവർക്കിടയിൽ പലകാര്യങ്ങളും  സമാനമായി സംഭവിക്കാറുണ്ടെങ്കിലും ഇത്​ തങ്ങൾക്ക്​ പുതിയ അനുഭവമാണെന്ന്​ അമ്മ സോണാൽ ചെമ്പകസ്സെറിൽ പറഞ്ഞു. ഇരുവരും പഠിക്കുന്നതും റിവിഷൻ ചെയ്യുന്നതുമൊക്കെ ഒരുമിച്ചാണെന്നും സോണാൽ വ്യക്​തമാക്കി.

Show Full Article
TAGS:twin brothers mumbai twins india news malayalam news 
News Summary - Mumbai twin Brothers Match Score In Class 12 Exams-india news
Next Story