Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റെയിൽവേയിൽ ജോലി ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ട്രാക്കിൽ
text_fieldsbookmark_border
മുംബൈ: റെയിൽവേയിൽ ജോലി ആവശ്യപ്പെട്ട് റെയിൽവേ ട്രാക്കിൽ കുത്തിയിരിപ്പ് സമരവുമായി ഉദ്യോഗാർഥികൾ. റിക്രൂട്ട്മെന്‍റ് നടത്തിയിട്ട് നാല് വർഷമായെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. പത്ത് പേർ ജോലി ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നും സമരക്കാർ ആരോപിച്ചു. സമരക്കാരിൽ പലരും റെയിൽവേയുടെ പരീക്ഷ പാസായി ലിസ്റ്റിൽ ഇടം പിടിച്ചവരാണ്.
സമരത്തെ തുടർന്ന് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റയിൽവേ അധികൃതർ അറിയിച്ചു. പിന്നീട് പൊലീസും അധികൃതരമെത്തി ഉദ്യോഗാർഥികളുമായി ചർച്ച നടത്തുകയും സമരം ഒത്തുതീർക്കുകയും ചെയ്തു.
പിന്നീട് റെയിൽവേ ഗതാഗതം പുന: സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
