Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈറസ്​ ബാധിതനൊപ്പം...

വൈറസ്​ ബാധിതനൊപ്പം അഡ്​മിറ്റ്​ ചെയ്​തു; മുംബൈയിൽ പിഞ്ചുകുഞ്ഞിനും അമ്മക്കും കോവിഡ്​

text_fields
bookmark_border
വൈറസ്​ ബാധിതനൊപ്പം അഡ്​മിറ്റ്​ ചെയ്​തു; മുംബൈയിൽ പിഞ്ചുകുഞ്ഞിനും അമ്മക്കും കോവിഡ്​
cancel

മുംബൈ: പ്രസവത്തിന്​ ശേഷം യുവതിയെയും കുഞ്ഞിനെയും കോവിഡ്​ ബാധിതനൊപ്പം ഒരേ മുറിയിൽ അഡ്​മിറ്റ്​ ചെയ്​തതിനെ തു ടർന്ന്​ അമ്മക്കും മൂന്ന്​ ദിവസം പ്രായമായ കുഞ്ഞി​നും കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്​ചയാണ്​ മുംബൈ ചെമ്പൂർ നഗര പ്രദേശത്ത്​ താമസിക്കുന്ന സ്​ത്രീ പ്രദേശത്തെ ആശുപത്രിയിൽ പ്രസവത്തിനായി അഡ്​മിറ്റായത്​. പ്രസവശേഷ ം ആശുപത്രിയിലെ സ്വകാര്യമുറി​യിലേക്ക്​ മാറ്റി. പിന്നീട്​ അതേ മുറിയിൽ മറ്റൊരു രോഗിയെയും അഡ്​മിറ്റ്​ ചെയ്​തു. കോവിഡ്​ സംശയിക്കുന്ന​ രോഗിയാണെന്ന്​ കുടുംബത്തിനോട്​ വ്യക്തമാക്കിയിരുന്നില്ല.

പ്രസവിച്ച്​ മണിക്കൂറുകൾ കഴിഞ്ഞ​േപ്പാൾ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻെറ നിർദേശ പ്രകാരം ഡോക്​ടർമാർ ഇവരോട്​ മുറി ഒഴിഞ്ഞുനൽകണമെന്ന്​ അറിയിച്ചിരുന്നു. എന്നാൽ പ്രസവശേഷം ഭാര്യയെ മറ്റെവിടേക്കും മാറ്റാനുള്ള സാഹചര്യമല്ലായിരുന്നു. എങ്കിലും നിമിഷങ്ങൾക്കകം ഇവർ മുറി ഒഴിഞ്ഞുനൽകി.

പിന്നീട്​ ഡോക്​ടർ ഭർത്താവിനെ വിളിച്ച്​ മുറിയിൽ ഒപ്പമുണ്ടായിരുന്ന വ്യക്തി കോവിഡ്​ പോസിറ്റീവാണെന്ന്​ അറിയിക്കുകയായിരുന്നു. അമ്മക്കും കുഞ്ഞിനും കോവിഡ്​ ബാധ പകർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ ചികിത്സിക്കാൻ ആരോഗ്യ പ്രവർത്തകർ തയാറല്ലെന്ന്​ അറിയിച്ചതായും അവർ പറഞ്ഞു.

അമ്മയെയും കുഞ്ഞിനെയും പരിശോധിക്കാൻ ഡോക്​ടർമാർ തയാറായില്ലെന്നും നിർബന്ധപൂർവം ഡിസ്​ചാർജ്​ നൽകിയതായും കുഞ്ഞിൻെറ പിതാവ്​ പറഞ്ഞു. കുഞ്ഞിൻെറയും അമ്മയുടെയും പരിശോധനക്കായി 13,500 രൂപ ചെലവായി. പരിശോധന ഫലം വരാതെ ഡിസ്​ചാർജ്​ ആകില്ലെന്ന്​ അറിയിച്ചെങ്കിയും നിർബന്ധപൂർവം ആശുപത്രിയിൽനിന്നും പുറത്താക്കുകയായിരുന്നുവെന്ന്​ കുഞ്ഞിൻെറ പിതാവ്​ പറഞ്ഞു.

പിന്നീട്​ അമ്മയെയും കുഞ്ഞിനെയും മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവ​രുടെയും ആരോഗ്യനിലയിൽ ആശങ്ക ഇല്ലെന്നും പിതാവ്​ പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്​ഥക്കെതിരെയും
ചികിത്സ നിഷേധിച്ചതിനെതിരെയും​ കുഞ്ഞിൻെറ പിതാവ്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കും പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscorona viruscovid 19
News Summary - Mumbai Three Day Old Tests COVID-19 Positive, Father Blames Hospital -India news
Next Story