മുംബൈ: ദേശീയഗാനം ചൊല്ലുന്നതിന് മുമ്പ് ഹിജാബ് അഴിക്കണമെന്ന് ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടതിനെ തുടർന്ന് അധ്യാപിക രാജിവെച്ചു. മുംബൈ കാശിവാഡയിലെ വിവേക് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ അധ്യാപിക ഷബിന നസ്നീൻ(25) ആണ് രാജിവെച്ചത്.
കഴിഞ്ഞ ജൂലൈയിൽ സ്കൂളിൽ പുതുതായി ചാർജെടുത്ത പ്രധാനാധ്യാപിക കാമ്പസിൽ ഹിജാബും ബുർഖയും ധരിക്കരുതെന്നും ഇത് സ്കൂളിെൻറ അന്തസിന് ചേർന്നതല്ലെന്നും തന്നോട് ആവശ്യപ്പെെട്ടന്നും എന്നാൽ ഇത് തെൻറ അവകാശമാണെന്ന് പ്രതികരിച്ചതായും ഷബിന പറയുന്നു. ഇക്കാര്യം അവർ മറ്റ് മുസ്ലിം അധ്യാപകരെയും അറിയിച്ചിരുന്നു.
മൂന്ന് വർഷമായി ഷബിന ഇൗ സ്കൂളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഡിസംബർ അഞ്ചിന് സ്കൂൾ അസംബ്ലിക്കിടെ ദേശീയഗാനം ചൊല്ലണമെങ്കിൽ ഹിജാബ് അഴിക്കണമെന്ന് പ്രധാനാധ്യാപിക നിർബന്ധിച്ചതായും തുടർന്ന് രാജിവെക്കുകയാണ് ചെയ്തതെന്നും ഷബിന വ്യക്തമാക്കി.