Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതിയായ ഡോക്​ടർമാരോ...

മതിയായ ഡോക്​ടർമാരോ കിടക്കകളോ ഇല്ല; മുംബൈയിൽ ആരോഗ്യ മേഖല പ്രതിസന്ധിയിൽ

text_fields
bookmark_border
covid.jpg
cancel
camera_altrepresentative image

മുംബൈ: മതിയായ ഡോക്​ടർമാരും ആരോഗ്യപ്രവർത്തകരും കിടക്കകളുമില്ലാതെ മുംബൈ നഗരത്തിലെ ആരോഗ്യ മേഖല പ്രതിസന്ധിയിൽ. നഗരത്തിലെ പൊതു-സ്വകാര്യ ആശുപത്രികളിലാണ്​​ സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന്​ ജനങ്ങൾ വീർപ്പു മുട്ടുന്നത്​​. മിക്ക ആശുപത്രികളിലെയും ഐ.സി.യു രോഗികളാൽ നിറഞ്ഞിരിക്ക​ുകയാണ്​. ഡോക്ടർമാരും ആരോഗ്യപരിപാലന വിദഗ്​ധരുമുൾപ്പെടെ 400ഓളം ജീവനക്കാരുടെ ക​ുറവാണ്​ അനുഭവപ്പെടുന്നത്​. 

ലോക്​ഡൺ പ്രഖ്യാപിച്ചിട്ടുപോലും ദിവസേന ശരാശരി 400 കോവിഡ്​ കേസുകൾ മുംബൈയിലുണ്ടാവുന്നുണ്ട്​. രണ്ട്​ കോടിയാണ്​ മുംബൈയിലെ ജനസംഖ്യ. ഐ.സി.യുവിലേക്കുൾപ്പെടെ മതിയായ കിടക്കകളോ ഡോക്​ടർമാരോ ഇല്ലാതെയാണ്​ ആശുപത്രികൾ പ്രവർത്തിക്കുന്നത്​. മെയ്​ ഒന്ന്​ വരെയുള്ള കണക്കനുസരിച്ച്​ ആർ.എൻ കൂപ്പർ ആശുപത്രിയിൽ 11 കിടക്കകളും കെ.ഇ.എം ആശുപത്രിയിൽ ആറ്​ കിടക്കകളും കസ്​തൂർബ ആശുപത്രിയിൽ 12 കിടക്കകളും മാത്രമാണ്​ കോവിഡ്​ രോഗികൾക്കായുള്ളതെന്ന്​ ‘എക്കണോമിക്​ ടൈംസ്​’ റി​േപാർട്ട്​ ചെയ്യുന്നു.

സ്വകാര്യ ആശുപത്രികളിലും സ്ഥിതി മറിച്ചല്ല. പി.ഡി. ഹിന്ദുജ ആശുപത്രിയിൽ 42 കിടക്കകളാണ്​ കോവിഡ്​ രോഗികൾക്കായി മാറ്റി വെച്ചത്​. ഇവയിലെല്ലാം രോഗികൾ ഇടംപിടിച്ചുകഴിഞ്ഞു. വോക്​ഹാഡ്​ ആശുപത്രിയിൽ ഒരു കിടക്ക മാത്രമേ കോവിഡ്​ രോഗിക്ക്​ ഇനി ലഭ്യമായുള്ളൂ. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ഒരു കിടക്ക മാത്രമാണ്​ ബാക്കിയുള്ളത്​. വിഖ്രോളിയിലെ ശുശ്രൂഷ ആശുപത്രിയിലും സെവൻഹിൽസ്​ റിലയൻസ്​ ആശുപത്രിയിലുമാണ്​ അൽപമെങ്കിലും കിടക്കകൾ ലഭ്യമായിട്ടുള്ളത്​.  ശുശ്രൂഷയിൽ 73 കിടക്കകളും സെവൻഹിൽസ്​ റിലയൻസിൽ 42 കിടക്കകളുമുണ്ട്​.

കോവിഡ്​ ഇതര രോഗവുമായി ആശുപത്രിയിലെത്തുന്നവർക്ക്​ പ്രവേശനം ലഭിക്കാൻ ബുദ്ധിമു​ട്ടേണ്ടി വരുന്ന ഗുരുതരമായ സാഹചര്യമാണ്​ മുംബൈയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newshealth sectormalayalam newsindia newscovid 19
News Summary - Mumbai staring at a huge shortage of doctors and health professionals -india news
Next Story