മുംബൈയിൽ ചേരിനിവാസിക്ക് കോവിഡ്
text_fieldsമുംബൈ: നഗരത്തിലെ ചേരിനിവാസിക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു, മഹാരാഷ്ട്രയിൽ രോഗത് തിെൻറ സമൂഹവ്യാപനത്തിന് വഴിവെക്കുമെന്ന് ആശങ്ക. നാലു വീടുകളിൽ ജോലിചെയ്തിരു ന്ന 68കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മധ്യ മുംബൈയിലെ ചേരിനിവാസിയാണ്. ചേരിയിൽ പ ൊതുശുചിമുറിയാണ് എന്നതും തൊട്ടുരുമിയാണ് ആളുകൾ കഴിയുന്നതെന്നതും ആശങ്കക്ക് കാരണമായി.
കഴിഞ്ഞ ഒമ്പതിന് യു.എസിൽനിന്നെത്തുകയും രോഗം ബാധിക്കുകയും ചെയ്ത 49കാരെൻറ വീട്ടിൽനിന്നാണ് 68കാരിക്ക് രോഗം പകർന്നത്. ഇവർ ജോലിചെയ്ത മറ്റ് രണ്ടു വീടുകളിലുള്ളവർ നിരീക്ഷണത്തിലാണ്. മറ്റൊരു കുടുംബം വീടടച്ച് ജയ്സാൽമറിലാണ്. ഭീതിയിലായ 68കാരി രോഗം വരുംമുമ്പ് ആരെയൊക്കെ കണ്ടെന്നും മറ്റും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടെ, മഹാരാഷ്ട്രയിൽ 11 പേർക്കുകൂടി രോഗം കണ്ടെത്തി. 10 േപർ മുംബൈയിലാണ്. ഒരാൾ പുണെയിലും. എട്ടു പേർ വിദേശങ്ങളിൽനിന്ന് വന്നവരാണ്. ഇതോടെ, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63 ആയി.
അതിനിടെ, ജനത കർഫ്യൂ ആചരിക്കുന്ന ഞായറാഴ്ച നഗരത്തിലെ ലോക്കൽ ട്രെയിൻ സർവിസുകൾ പരിമിതപ്പെടുത്തും. മെട്രോ, മോണൊ ട്രെയിൻ ഒാടില്ല. നഗരത്തിലെ സ്േറ്റഷനകളിൽനിന്ന് പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകളും റദ്ദാക്കി. നഗരത്തിൽ കടകളും സ്വകാര്യ ഒാഫിസുകളും അടച്ചിട്ടു. ഇതിനിടെ, തായ്ലൻഡ് യാത്ര മറച്ചുവെച്ച ദമ്പതികൾക്കെതിരെ ജൽഗാവ് പൊലീസ് കേസെടുത്തു.
