മഹാരാഷ്ട്രയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; ഏഴു മരണം, 51 പേർക്ക് പരിക്ക്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഗുഡ്ഗാവിൽ ഏഴു നിലകളുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരം.
പൊള്ളലേറ്റ 35 പേർ എച്ച്.ബി.ടി ആശുപത്രിയിലും കൂപ്പർ ആശുപത്രിയിലും ചികിത്സയിലാണ്. നിസാര പരിക്കേറ്റ നാലു പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
മരിച്ച ഏഴു പേരിൽ ആറു സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 28 പേർ സ്ത്രീകളും ഒരാൾ കുട്ടിയുമാണ്. പുലർച്ചെ മൂന്നു മണിയോടെ ആസാദി മൈതാനത്തിന് സമീപം എം.ജി റോഡിലെ ജയ് ഭവാനി ബിൽഡിങ്ങിന്‍റെ പാർക്കിങ് ഏരിയയിലാണ് ആദ്യം തീപിടിച്ചത്.
പാർക്കിങ് ഏരിയയിലുണ്ടായിരുന്ന തുണിക്ക് പിടിച്ച തീ ആളിപടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

