Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ സ്​ഫോടന പരമ്പര...

മുംബൈ സ്​ഫോടന പരമ്പര കേസ്​: രണ്ടാംഘട്ട വിചാരണ ഇന്ന്​ തുടങ്ങും

text_fields
bookmark_border
മുംബൈ സ്​ഫോടന പരമ്പര കേസ്​: രണ്ടാംഘട്ട വിചാരണ ഇന്ന്​ തുടങ്ങും
cancel

മും​ബൈ: 1993ലെ ​മും​ബൈ സ്​​ഫോ​ട​ന പ​ര​മ്പ​ര കേ​സി​ലെ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ പ്ര​ത്യേ​ക ടാ​ഡ കോ​ട​തി​യി​ൽ വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും. അ​ധോ​ലോ​ക നാ​യ​ക​ൻ അ​ബു സ​ലിം ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രാ​ണ്​ കേ​സി​െ​ല പ്ര​തി​ക​ൾ. 1993 മാ​ർ​ച്ച്​ 12ന്​ ​മും​​ബൈ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്​​ഫോ​ട​ന​ങ്ങ​ളി​ൽ 257 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 713 പേ​ർ​ക്ക്​ സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും 27 കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​മു​ണ്ടാ​യി. 

2007ൽ ​കേ​സി​ലെ ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ അ​വ​സാ​നി​ച്ച​പ്പോ​ൾ 100 പേ​രെ കു​റ്റ​ക്കാ​രാ​യി ക​​ണ്ട കോ​ട​തി  23 പേ​രെ വെ​റു​തെ വി​ട്ടു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ബു സ​ലീ​മി​ന്​ പു​റ​മെ മു​സ്​​ത​ഫ ഡോ​സ, ക​രീ​മു​ല്ല ഖാ​ൻ, ഫി​റോ​സ്​ അ​ബ്​​ദു​ൽ റാ​ഷി​ദ്​ ഖാ​ൻ, റി​യാ​സ്​ സി​ദ്ദീ​ഖി, താ​ഹി​ർ മ​ർ​ച്ച​ൻ​റ്, അ​ബ്​​ദു​ൽ ഖ​യ്യൂം എ​ന്നി​വ​രാ​ണ്​ വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. 

ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ​യു​ടെ അ​വ​സാ​ന സ​മ​യ​ത്ത്​ പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇൗ ​ഏ​ഴു പേ​രെ പ്ര​ത്യേ​കം വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്​്. ഇ​തി​ൽ ഗു​ജ്​​റാ​ത്തി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ ആ​യു​ധ​ങ്ങ​ളും സ്​​േ​ഫാ​ട​ക​വ​സ്​​തു​ക്ക​ളും കൊ​ണ്ടു​വ​ന്നു​വെ​ന്ന കു​റ്റ​ത്തി​നാ​ണ്​ അ​ബു സ​ലിം പി​ടി​യി​ലാ​വു​ന്ന​ത്. ഹി​ന്ദി സി​നി​മാ​താ​രം സ​ഞ്​​ജ​യ്​ ദ​ത്തി​​ന്​ എ.​കെ.47 അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യെ​ന്ന കേ​സി​ലും അ​ബു സ​ലിം പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai blastabu salemTADA court
News Summary - mumbai series blast case: second phase hearing
Next Story