Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനത്ത മഴ; മുംബൈയിൽ...

കനത്ത മഴ; മുംബൈയിൽ സ്​കൂളുകൾക്ക് ഇന്ന്​​ അവധി

text_fields
bookmark_border
mumbai-heavy-rain
cancel

മുംബൈ: കനത്ത മഴയെ തുടർന്ന്​ മുംബൈയിൽ സ്​കൂളുകൾക്ക് ഇന്ന്​​ അവധി നൽകി. വിവിധ ഇടങ്ങളിൽ വെള്ള​ക്കെട്ട്​ നിലനിൽക്കുന്നതിനാലാണ്​ അവധി നൽകിയത്. നേരത്തേ സ്​കൂളിൽ എത്തിച്ചേർന്ന വിദ്യാർഥികളുടെ കാര്യത്തിൽ പ്രിൻസിപ്പൽമാർ മുൻകരുതലുകളെടുക്കുകയും കുട്ടികളെ സുരക്ഷിതമായി വീട്ടിലേക്ക്​ മടക്കി അയച്ചുവെന്ന്​ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന്​ നിർദേശമുണ്ട്​.

മഴ ഇനിയും കനക്കുമെന്നാണ്​​ കാലാവസ്ഥാ പ്രവചനം​. ഇതേ തുടർന്ന്​ മുംബൈയിൽ രണ്ട്​ ദിവസത്തേക്ക്​ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മഴ കനത്തതോടെ നഗരത്തിൽ ഗതാഗതം തടസ്സപ്പെടുകയും ട്രെയിനുകൾ വൈകുകയും ചെയ്​തു​.

മഴ കനക്കുമെന്ന മുന്നറിയിപ്പ്​ വന്നതോടെ കടലോരത്ത്​ കച്ചവടം നടത്തുന്നതും വെള്ളക്കെട്ടുള്ള ഭാഗങ്ങളിലൂടെ നടക്കുന്നതും ഒഴിവാക്കണമെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsheavy raintrain delaymalayalam newsindia news
News Summary - Mumbai Schools Shut Today As Heavy Rain Forecast, Train Delays Reported -india news
Next Story