Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത...

മുംബൈയിൽ കനത്ത മഴ; രണ്ടു മരണം

text_fields
bookmark_border
മുംബൈയിൽ കനത്ത മഴ; രണ്ടു മരണം
cancel

മും​ബൈ: കാ​ലാ​വ​സ്​​ഥ കേ​ന്ദ്ര​ത്തി‍​​െൻറ പ്ര​വ​ച​നം ശ​രി​വെ​ച്ച്​ മ​ഹാ​ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്​​ച ക​ന​ത്ത മ​ഴ. മ​ഴ​ക്കെ​ടു​തി​യി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റും മ​റ്റൊ​രാ​ൾ മി​ന്ന​ലേ​റ്റു​മാ​ണ്​ മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ കാ​ഴ്​​ച കു​റ​ഞ്ഞ​തോ​ടെ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വും പോ​ക്കും അ​ര മ​ണി​ക്കൂ​റോ​ളം വൈ​കി.

താ​ഴ്​​ന്ന മേ​ഖ​ല​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ റോ​ഡ്, റെ​യി​ൽ ഗ​താ​ഗ​ത​വും താ​ളം​തെ​റ്റി. താ​ണെ​യി​ൽ വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന്​ ര​ണ്ട്​ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. പ്ര​ഭാ​ദേ​വി​യി​ൽ നാ​ലു നി​ല കെ​ട്ടി​ട​ത്തി‍​​െൻറ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ്​ നാ​ലു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ക​ന​ത്ത മ​ഴ​യി​ലും ദ​ക്ഷി​ണ മും​ബൈ​യി​ലെ മു​സാ​ഫി​ർ​ഖാ​ന​ക്ക്​ അ​ടു​ത്തു​ള്ള കൊ​ത്താ​രി മാ​ൻ​ഷ്യ​ൻ കെ​ട്ടി​ടം അ​ഗ്​​നി​ബാ​ധ​യെ തു​ട​ർ​ന്ന്​ ത​ക​ർ​ന്നു. നാ​ലു വ​ർ​ഷ​മാ​യി ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല.

തീ​യ​ണ​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ടം വീ​ണ്​ ര​ണ്ട്​ അ​ഗ്​​നി​ശ​മ​ന സേ​ന അം​ഗ​ങ്ങ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച​യും ക​ന​ത്ത മ​ഴ​പെ​യ്യു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ ആ​ളു​ക​ളോ​ട്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monsoonmumbai rainmalayalam newsflight delay
News Summary - Mumbai Roads Waterlogged Again as Monsoon Tests BMC Claims; 2 Flights Cancelled, Trains Delayed-India news
Next Story