Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത മഴയും...

മുംബൈയിൽ കനത്ത മഴയും മണ്ണിടിച്ചിലും; മരണം 20 കടന്നു

text_fields
bookmark_border
മുംബൈയിൽ കനത്ത മഴയും മണ്ണിടിച്ചിലും; മരണം 20 കടന്നു
cancel

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 20ലേറെ മരണം സംഭവിച്ചതായി ദേശീയ മാധ്യമങ്ങൾ. നിരവധി പേരെ കാണാതായി. മുംബൈയിലെ ചേംബൂര, വിക്രോളി പാർക്​ ഭാഗങ്ങളിലാണ്​ പുലർച്ചെ സമയത്ത്​ മണിക്കൂറുകൾ നിർത്താതെ പെയ്​ത മഴയിൽ മണ്ണിടിച്ചിലുണ്ടായത്​. ഇവിടെ നിരവധി പേരെ കാണാതായിട്ടുണ്ട്​. 15 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ വൈകീട്ട്​ ആറുമണിക്ക്​ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്​.

മുംബൈ നഗരത്തിൽ ഇന്നലെ രാത്രി എട്ടുമണിക്കും രണ്ടുമണിക്കും ഇടയിൽ 156.94 സെന്‍റിമീറ്റർ റെക്കോർഡ്​ മഴയാണ്​ ഉണ്ടായത്​. ചുനഭത്തി, സിയോൺ, ദാദർ, ഗാന്ധി മാർകറ്റ്​, ചേംബൂർ, കുർള എൽ.ബി.എസ്​ റോഡ്​ എന്നിവിടങ്ങളിൽ പ്രളയം രൂക്ഷമായി തുടരുകയാണ്​. നഗരത്തിന്‍റെ പല ഭാഗങ്ങളിലും റോഡ്​ ഗതാഗതം മുടങ്ങി. ബോറിവലിയിൽ പ്രളയപ്പാച്ചിലിൽ വാഹനങ്ങൾ ഒലിച്ചുപോയി. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.


വരുന്ന അഞ്ചുദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ്​ വിലയിരുത്തൽ​. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച മഴയാണ്​ നഗരത്തെ വെള്ളത്തിൽ മുക്കിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai RainsMumbai flood
News Summary - Mumbai Rains LIVE Updates: 23 Dead After Landslides; CM Uddhav to Chair Meet at 6pm
Next Story