പുതുവർഷത്തിൽ വെള്ളത്തിലായി മുംബൈ നഗരം -VIDEO
text_fieldsമുംബൈ: ലോകം പുതുവത്സര ദിനം ആഘോഷിക്കുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെ മുംബൈ നഗരം സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിത കാലാവസ്ഥ മാറ്റത്തിനാണ്. സാധാരണ ഗതിയിൽ ജനുവരിയിൽ വരണ്ടതും തണുപ്പുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന മുംബൈ, പുതിയ വർഷത്തെ സ്വാഗതം ചെയ്തത് മഴയോടെയാണ്. തെക്കൻ മുംബൈയിൽ ശക്തമായ മഴ പെയ്തപ്പോൾ, നഗരപ്രാന്തങ്ങളിൽ നേരിയ തോതിലാണ് മഴയെത്തിയത്. പലയിടത്തും റോഡിൽ വെള്ളംകയറിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപ്രതീക്ഷിത മഴയിൽ ചിലർ ഞെട്ടൽ രേഖപ്പെടുത്തിയപ്പോൾ, അന്തരീക്ഷത്തിലെ പുകപടലം നീങ്ങാൻ മഴ സഹായിക്കുമെന്ന സന്തോഷമാണ് മറ്റുചിലർ പങ്കുവെച്ചത്. കൊളാബ, ബൈക്കുല, ലെവർ പരേൽ ഉൾപ്പെടെയുള്ള മേഖലയിൽ മൺസൂണിന് സമാന കാലവസ്ഥയാണുണ്ടായിരുന്നത്. പലയിടത്തും മഴ കാഴ്ച മറച്ചതിനൊപ്പം താപനില 16 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. മഴ അപ്രതീക്ഷമായെത്തിയത് വായു ഗുണനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

