Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനത്ത മഴ: മുംബൈയിൽ...

കനത്ത മഴ: മുംബൈയിൽ മലയാളി ഉൾപ്പെടെ മൂന്നു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട്​ മരിച്ചു

text_fields
bookmark_border
കനത്ത മഴ: മുംബൈയിൽ മലയാളി ഉൾപ്പെടെ  മൂന്നു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട്​ മരിച്ചു
cancel

മും​ബൈ: ക​ന​ത്ത മ​ഴ​ക്കി​ടെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ പോ​യ മ​ല​യാ​ളി ഉ​ൾ​െ​പ്പ​ടെ മൂ​ന്നു​ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട്​ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​നി​ല്ല. ന​വി മും​ബൈ​യി​ലെ ഖാ​ർ​ഗ​റി​ലു​ള്ള പാ​ണ്ഡ​വ്​​ക​ട വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ പോ​യ ആ​തി​ര നാ​യ​രാണ്​ (19)​ ​മ​രി​ച്ച മ​ല​യാ​ളി. നേ​ഹ ദ​മ, ശ്വേ​ത ന​ന്ദ്​ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച മ​റ്റു​ള്ള​വ​ർ.

നെ​രൂ​ളി​ലെ എ​സ്.െ​എ.​ഇ.​എ​സ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. ശ്വേ​ത ജെ​യി​നി​നെയാണ്​​ കാ​ണാ​താ​യത്​. ന​വി മും​ബൈ​യി​ലെ നെ​രൂ​ളി​ൽ സെ​ക്ട​ർ 15 ൽ ​താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് മു​ണ്ടൂ​ർ സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെയും രേഖയുടെയും മ​ക​ളാ​ണ് ആ​ര​തി.

ശ​നി​യാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ​യാ​ണ്​ സം​ഭ​വം. വെ​ള്ള​ച്ചാ​ട്ടം ക​ണ്ടു​നി​ൽ​െ​ക്ക അ​തി​ശ​ക്​​ത​മാ​യ മ​ഴ​യി​ൽ പെ​െ​ട്ട​ന്ന്​ വെ​ള്ളം ക​യ​റി നാ​ലു​പേ​രും ഒ​ലി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​​ വി​വ​രം.

Show Full Article
TAGS:mumbai rain students Navi Mumbai india news 
News Summary - Mumbai Rain- Three students washed away at Navi Mumbai- India news
Next Story