Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ റദ്ദാക്കിയത്​...

മുംബൈയിൽ റദ്ദാക്കിയത്​ 200 വിമാനങ്ങൾ; ലോക്കൽ ട്രെയിൻ സർവീസ്​ പുനഃസ്ഥാപിച്ചു

text_fields
bookmark_border
spicejet-23
cancel

മുംബൈ: കനത്ത മഴ മൂലം മുംബൈയിൽ ഇന്ന്​ റദ്ദാക്കിയത്​ 200 വിമാനങ്ങൾ. ആഭ്യന്തര, അന്താരാഷ്​ട്ര റൂട്ടുകളിലെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്​. നിരവധി വിമാനങ്ങൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക്​ വഴിതിരിച്ച്​ വിട്ടു​.

എയർപോർട്ടിൻെറ പ്രധാന റൺവേ ബുധനാഴ്​ചയും അടഞ്ഞ്​ കിടക്കുകയാണ്​. ഇന്ന്​ അർധരാത്രിയോടെ മാത്രമേ വിമാനത്താവളത്തിലെ പ്രധാന റൺവേ തുറക്കുന്നതിൽ അധികൃതർ തീരുമാനമെടുക്കുകയുള്ളു. വിമാനത്തിൻെറ രണ്ടാമത്തെ റൺവേ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം മുംബൈയിൽ ഇറങ്ങുന്നതിനിടെ സ്​പൈസ്​ജെറ്റ്​ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറിയിരുന്നു.

മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളുകൾ സാധാരണ നിലയിലായിട്ടുണ്ട്​. എങ്കിലും പല ദീർഘദൂര ട്രെയിനുകളും വൈകിയോടുകയാണ്​. എന്നാൽ, റോഡ്​ ഗതാഗതം പൂർവ്വസ്ഥിതിയിലായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai airportheavy rainmalayalam newsindia news
News Summary - Mumbai rain news today: 200 flights cancelled-India news
Next Story