ജൂൺ16 മുതൽ സബർബൻ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ ടിക്കറ്റ് ചെക്കിങ് ഡ്രൈവ് നടത്താൻ മുംബൈ ഡിവിഷൻ റെയിൽവേ
text_fieldsമുബൈ: അനധികൃത യാത്രക്കാരെ നിയന്തിക്കുന്നതിന് സബർബൻ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ ടിക്കറ്റ് ചെക്കിങ് ഡ്രൈവ് നടത്താൻ തീരുമാനവുമായി റെയിൽവേ മുംബൈ ഡിവിഷൻ. ജൂൺ 16 മുതലാണ് ചെക്കിങ്.
കൃത്യമായി ടിക്കറ്റോ പാസോ ഇല്ലാതെ കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ ഇതുവഴി സാധിക്കും. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് റെയിൽവേയുടെ പുതിയ നടപടി.
നിശ്ചിത ഇടവേളകളിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻറെ സുരക്ഷയോടെ റെയിൽവേ ഉദ്യോഗസ്ഥർ ടിക്കറ്റ് പരിശോധിക്കും. പിടിക്കപ്പെടുന്നവർക്ക് പിഴയും ചുമത്തും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടുക മാത്രമല്ല യാത്രക്കാരുടെ സുരക്ഷ കൂടി ഉറപ്പു വരുത്തുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നിലെന്ന് സെൻട്രൽ റെയിൽവേ മുതിർന്ന ഉദ്യോസ്ഥൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

