Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാൻ മുഹമ്മദ്​ 'ഡി...

ജാൻ മുഹമ്മദ്​ 'ഡി കമ്പനി'യുടെ ആയുധക്കടത്തുകാരനെന്ന്​ മുംബൈ പൊലീസ്​

text_fields
bookmark_border
gun
cancel

മും​ബൈ: ഭീ​ക​ര​വാ​ദ​ക്കേ​സി​ൽ ഡ​ൽ​ഹി പൊ​ലീ​സി​െൻറ സ്​​പെ​ഷ​ൽ സെ​ൽ അ​റ​സ്​​റ്റു​ചെ​യ്​​ത​വ​രി​ൽ ഒ​രാ​ളാ​യ ജാ​ൻ മു​ഹ​മ്മ​ദ്​ ശൈ​ഖ്, ദാ​വൂ​ദ്​ ഇ​ബ്രാ​ഹി​മി‍െൻറ 'ഡി ​ക​മ്പ​നി'​യി​ലെ ആ​യു​ധ​ക്ക​ട​ത്തു​കാ​ര​നെ​ന്ന്​ മും​ബൈ പൊ​ലീ​സ്​. സ​മി​ർ കാ​ലി​യ എ​ന്ന ജാ​ൻ മു​ഹ​മ്മ​ദ്​ ഒ​രു വ​ർ​ഷ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മും​ബൈ പൊ​ലീ​സി‍െൻറ ആ​ൻ​റി എ​ക്​​സ്​​റ്റോ​ർ​ഷ​ൻ സെ​ൽ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ധാ​രാ​വി ചേ​രി​യി​ലാ​ണ്​ ഇ​യാ​ളു​ടെ താ​മ​സം. ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നു​ പി​റ​കെ മ​ഹാ​രാ​ഷ്​​ട്ര എ.​ടി.​എ​സ്​ ജാ​ൻ മു​ഹ​മ്മ​ദി‍െൻറ കു​ടും​ബ​ത്തെ ചോ​ദ്യം ചെ​യ്​​തു. തീ​വ്ര​വാ​ദി ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ അ​റി​യി​ല്ലെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. ക​ഴി​ഞ്ഞ മാ​സം കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച ഫ​ഹീം മ​ച്ച്​​മ​ച്ചി‍െൻറ കീ​ഴി​ലാ​യി​രു​ന്നു ഇ​തു​വ​രെ ജാ​ൻ മു​ഹ​മ്മ​ദ്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫ​ഹീ​മി‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യി​യെ കൊ​ല്ലാ​നെ​ത്തി​യ ഫ​സ​ലു​റ​ഹ്​​മാ​ൻ ഖാ​നെ ആ​ൻ​റി എ​ക്​​സ്​​റ്റോ​ർ​ഷ​ൻ സെ​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

അ​ന്ന്​ ഖാ​നാ​ണ്​ ജാ​ൻ മു​ഹ​മ്മ​ദി‍െൻറ പേ​ര്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ന്നു​ തൊ​ട്ട്​ ഇ​യാ​ൾ ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. മും​ബൈ പൊ​ലീ​സോ സ​ർ​ക്കാ​റോ അ​റി​യാ​തെ​യാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സി‍െൻറ അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'D Company'
News Summary - Mumbai police say Jan Mohammad is an arms smuggler of 'D Company'
Next Story