വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നായക്ക് രക്ഷകനായി പൊലീസ്; വൈറലായി വിഡിയോ
text_fieldsമുംബൈ: ശക്തമായ മഴ കനത്ത നാശംവിതച്ച മുംബൈ നഗരത്തിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നായയെ പൊലീസ് രക്ഷിക്കുന്ന വീ ഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മുംബൈ പൊലീസാണ് ട്വിറ്ററിലൂടെ വിഡിയോ പുറത്തുവിട്ടത്.
Man’s best friend, found its best friend in PC Prakash Pawar too. #FriendsIndeed pic.twitter.com/hCsrDwlfZ5
— Mumbai Police (@MumbaiP olice) July 3, 2019 പ്രകാശ് പവാർ എന്ന പൊലീസുകാരനാണ് ശക്തമായ കുത്തൊഴുക്കിൽനിന്ന് നായയെ രക്ഷിച്ച് കരക്കെത്തിക്കുന്നത്. 'മനുഷ്യന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് അതിന്‍റെ സുഹൃത്തിനെ പ്രകാശ് പവാറിൽ കണ്ടെത്തി' എന്ന അടിക്കുറിപ്പോടെയാണ് മുംബൈ പൊലീസ് വിഡിയോ പുറത്തുവിട്ടത്.
നിരവധി പേരാണ് ഈ പ്രവൃത്തിയെ പ്രകീർത്തിച്ച് വിഡിയോ പങ്കുവെച്ചത്. ദിവസങ്ങളായി തുടരുന്ന മഴ മുംബൈയിൽ ജനജീവിതം താളം തെറ്റിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
