Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിനെ വിടാതെ മുംബൈ...

അർണബിനെ വിടാതെ മുംബൈ പൊലീസ്; പാല്‍ഘര്‍ ചർച്ചയിലെ പരാമർശങ്ങളിൽ ഹാജരാകാൻ നോട്ടീസ്

text_fields
bookmark_border
അർണബിനെ വിടാതെ മുംബൈ പൊലീസ്; പാല്‍ഘര്‍ ചർച്ചയിലെ പരാമർശങ്ങളിൽ ഹാജരാകാൻ നോട്ടീസ്
cancel

മുംബൈ: മഹാരാഷ്​ട്രയിലെ പാല്‍ഘറില്‍ രണ്ട്​ സന്യാസിമാരെ ആൾക്കൂട്ടം കൊലചെയ്​ത സംഭവത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചക്കിടെ സാമുദായിക വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങൾ നടത്തിയതി​െൻറ പേരില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പൊലീസ്​ നോട്ടീസ് അയച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്​ടോബർ 16ന്​ വേർളി അഡീഷണൽ കമീഷണർക്ക്​ മുമ്പാകെ ഹാജരാകണമെന്നാണ്​ നിർദേശം. അതേദിവസം നാലു മണിക്ക്​ മുമ്പ്​ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റി​ന്​ മുമ്പാകെ ഹാജരാകാനും ആവശ്യപ്പെട്ടുണ്ട്​. ​പ്രകോപനപരമായ ഉള്ളടക്കമുള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്യര​ുതെന്ന കരാറിൽ ഒപ്പുവെക്കണമെന്ന നിർദേശവും അർണബിന്​ നൽകിയിട്ടുണ്ടെന്നാണ്​ സൂചന. കഴിഞ്ഞ ദിവസങ്ങളിൽ വ്യാജമായി റേറ്റിങ് വർധിപ്പിച്ച റിപ്പബ്ലിക് ടി.വിക്കെതിരെ മുംബൈ പൊലീസ് നടപടിയെടുത്തിരുന്നു.

പാല്‍ഘര്‍ സംഭവത്തിൻെറ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21ന് 'പൂഛ്താ ഹേ ഭാരത്' എന്ന പേരില്‍ അര്‍ണബ് ഗോസ്വാമി ചാനലില്‍ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും ചോദിച്ചിരുന്നു.

ഐ.പി.സി 153 -കലാപത്തിന് പ്രകോപനം നല്‍കുക, ഐ.പി.സി 153-മത വിദ്വേഷ വളര്‍ത്തുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.

അര്‍ണബി​െൻറ വർഗീയ-വിദ്വേഷ പരാമര്‍ശങ്ങൾ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുളള സാമുദായിക സ്പര്‍ധക്ക്​ ഇടയാക്കാവുന്നതാണെന്നും വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് ബാന്ദ്ര റെയില്‍വേ സ്​റ്റേഷന്​ പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയതായി നോട്ടീസില്‍ പറയുന്നുണ്ട്. ഈ സംഭവത്തിലും അര്‍ണബിനെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയിതിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai PoliceArnab GoswamiPalghar Lynching
Next Story