Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈജൂസിനെതിരെ മുംബൈയിൽ...

ബൈജൂസിനെതിരെ മുംബൈയിൽ കേസ്​; തെറ്റായ ഉള്ളടക്കമെന്ന്​ പരാതി

text_fields
bookmark_border
ബൈജൂസിനെതിരെ മുംബൈയിൽ കേസ്​; തെറ്റായ ഉള്ളടക്കമെന്ന്​ പരാതി
cancel

മുംബൈ: തെറ്റായ ഉള്ളടക്കം മാറ്റാൻ തയാറായില്ലെന്ന പരാതിയിൽ എഡുടെക്​ കമ്പനിയായ ബൈജൂസ്​ ആപ്പിന്‍റെ ഉടമസ്​ഥൻ രവീന്ദ്രനെതിരെ മും​ബൈ പൊലീസ്​ കേസെടുത്തു. ബൈജൂസ്​ ആപ്പിന്‍റെ യു.പി.എസ്​.സി കരിക്കുലത്തിൽ തെറ്റായ ഉള്ളടക്കം ഉൾപ്പെടുത്തിയത്​ ചൂണ്ടികാണിച്ചിട്ടും തിരുത്തിയില്ലെന്നാണ്​ ക്രൈമോഫോബിയ എന്ന സ്​ഥാപനം പരാതി നൽകിയത്​. ​വിവരസാ​ങ്കേതിക നിയമത്തിലെ 69 (എ)യും കുറ്റകരമായ ഗൂഡാലോചനക്ക്​ ഐ.പി.സി സെക്​ഷൻ 120 (ബി)യും ചുമത്തിയാണ്​ എഫ്​.ഐ.ആർ.

സംഘടിതമായ അന്താരാഷ്​ട്ര കുറ്റകൃത്യങ്ങൾക്കെതിരെ ഐക്യരാഷ്​ട്രസഭ രൂപപ്പെടുത്തിയ ചട്ടങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്ന ഏജൻസിയാ​ണ്​ സി.ബി.ഐ എന്ന്​ ബൈജൂസിന്‍റെ യൂ.പി.എസ്​.സി കരിക്കുലത്തിലുണ്ട്​. ഇത്​ തെറ്റാണെന്ന്​ ചൂണ്ടികാണിച്ച്​ ​ൈക്രമോഫോബിയ സ്​ഥാപനം ബൈജൂസിന്​ പരാതി നൽകിയിരുന്നു. എന്നാൽ, കേന്ദ്ര ആഭ്യന്തര വകുപ്പ്​ 2012 ൽ നൽകിയ ഒരു അറിയിപ്പനുസരിച്ച്​ തങ്ങളുടെ ഉള്ളടക്കം ശരിയാണെന്ന്​ കാണിച്ച്​ ബൈജൂസ്​ മറുപടി നൽകുകയായിരുന്നു.

സംഘടിതമായ അന്താരാഷ്​ട്ര കുറ്റകൃത്യങ്ങൾക്കെതിരെ ഐക്യരാഷ്​ട്രസഭയുടെ ചട്ടങ്ങൾ നടപ്പാക്കുന്ന ഏജൻസിയല്ലെന്ന്​ സി.ബി.ഐ 2016 ൽ അറിയിച്ചിട്ടുണ്ടെന്ന്​ ക്രൈമോഫോബിയയുടെ സ്​ഥാപകൻ സ്​നേഹിൽ ദാൽ പറയുന്നു. സി.ബി.ഐയുടെ അറിയിപ്പിന്‍റെ അടിസ്​ഥാനത്തിൽ, അന്താരാഷ്​ട്ര ചട്ടങ്ങൾ ഇന്ത്യയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ സ്​നേഹിൽ ദാൽ കേന്ദ്ര സർക്കാറിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകുകയും ചെയ്​തിരുന്നു.

ബൈജൂസ്​ ഉള്ളടക്കം മാറ്റാൻ തയാറാകാത്തതിനാൽ ക്രൈമോഫോബിയ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുംബൈ അറേ കോളനി പൊലീസാണ്​ കേസെടുത്തത്​. എഫ്​.ഐ.ആറിന്‍റെ പകർപ്പ്​ ലഭിക്കാത്തതിനാൽ കേസ്​ സംബന്ധിച്ച്​ പ്രതികരിക്കാനുള്ള ധാരണയില്ലെന്ന്​ ബൈജൂസ്​ വക്​താവ്​ പറഞ്ഞു.

ക്രൈമോഫോബിയയിൽ നിന്ന്​ കത്ത്​ ലഭിച്ചിരുന്നുവെന്ന്​ ബൈജൂസ്​ വക്​താവ്​ പറഞ്ഞു. ആഭ്യന്തര വകുപ്പിന്‍റെ 2012 എപ്രിൽ 30 ലെ ഒൗദ്യോഗിക രേഖ സഹിതം ഇതിന്​ മറുപടി നൽകിയതുമാണെന്ന്​ ബൈജൂസ്​ വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:byju raveendran
News Summary - mumbai police files case against byjus
Next Story