Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്റെ മരുന്ന് കൊണ്ടുവരൂ’; തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്, ആശങ്കയറിയിച്ച് മകൾ

text_fields
bookmark_border
‘എന്റെ മരുന്ന് കൊണ്ടുവരൂ’; തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്, ആശങ്കയറിയിച്ച് മകൾ
cancel

മുംബൈ: മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായി മകൾ കസ്തൂരി ഗാന്ധി. ശനിയാഴ്ച തുഷാർ ഗാന്ധിയെ പിന്തുടർന്നെത്തിയ പൊലീസ് അന്ധേരി വെസ്റ്റിലെ ഡി.എൻ. നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് മകളുടെ ആരോപണം. പൊലീസ് നടപടിക്കു പിന്നാലെ തുഷാർ ഗാന്ധി അയച്ച ‘എന്റെ മരുന്ന് കൊണ്ടുവരൂ’ എന്ന സന്ദേശവും കസ്തൂരി ഗാന്ധി സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു.

‘ഇന്ത്യയുടെ സ്ഥാപകപിതാക്കളുടെ 66 വയസ്സുള്ള നിരായുധ പിൻഗാമിയെ ഭരണകൂടം പിടിച്ചുകൊണ്ടുപോകുന്നത് നേരിൽ കണ്ട ഡ്രൈവറുടെ മൊഴി കേൾക്കൂ’ എന്ന കുറിപ്പോടെയാണ് കസ്തൂരി ഗാന്ധി സംഭവം പങ്കുവെച്ചത്. തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുക്കുന്നത് നേരിൽ കണ്ട ഡ്രൈവറുമായുള്ള സംഭാഷണവും അവർ പുറത്തുവിട്ടു.

‘ഞങ്ങൾ കാറിൽ പോകുമ്പോഴാണ് പെട്ടെന്ന് പൊലീസ് എത്തിയത്. അവർ അദ്ദേഹത്തെ കൊണ്ടുപോയി. ആരെങ്കിലും ഓട്ടോറിക്ഷയിൽ ഞങ്ങളെ പിന്തുടരുന്നുണ്ടായിരിക്കാം. ലിങ്ക് റോഡിന് സമീപം നിരവധി പൊലീസുകാരെ കണ്ടു. പൊലീസുകാർ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തോട് കാറിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് കൊണ്ടുപോവുകയായിരുന്നു’ എന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തൽ.

ജന്തർ മന്തർ പ്രതിഷേധം: പ്രതിപക്ഷ നേതാക്കളും കസ്റ്റഡിയിൽ

ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി സി.ജെ.പി, പ്രതിപക്ഷ നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

സി.ജെ.പി സ്ഥാപകനും കൺവീനറുമായ അഭിജീത് ദിപ്‌കെ, സഹകൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ ഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്തിനുള്ളിൽനിന്നുതന്നെ കസ്റ്റഡിയിലെടുത്തു.

എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, എ. വിജയരാഘവൻ, കെ.കെ. ശൈലജ, ജോൺ ബ്രിട്ടാസ് എംപി, കെ.എൻ. ബാലഗോപാൽ, ബൃന്ദ കാരാട്ട്, പി.കെ. ശ്രീമതി തുടങ്ങിയ നേതാക്കളെ ജന്തർ മന്തറിൽ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തതായി സിപിഐ(എം) അറിയിച്ചു.

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെയും ശനിയാഴ്ച ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ്‍ അവന്യൂ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡിൽ ധർണയിരിക്കുമ്പോഴായിരുന്നു നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Bring my medicine’; Mumbai Police detains Tushar Gandhi, daughter expresses concern
Next Story