റിയയുടെ പരാതിയിൽ സുശാന്തിൻെറ സഹോദരിമാർക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
text_fields
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ താരത്തിെൻറ സഹോദരിമാര്‍ക്കെതിരേയും ഡോക്ടര്‍ക്കെതിരെയും കേസെടുത്ത് മുംബൈ പൊലീസ്. നടി റിയ ചക്രബര്‍ത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിങ് , മിട്ടു സിങ്, സുശാന്തിനെ ചികിത്സിച്ചിരുന്ന റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോ.തരുൺ കുമാർ എന്നിവർക്കെതിരെ ബാന്ദ്ര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആത്മഹത്യപ്രേരണ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് എഫ്.ഐ.ആർ. സുശാന്തിന് നിരോധിക്കപ്പെട്ട മരുന്നുകൾ തെറ്റായ അളവിൽ നൽകിയിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. ബാന്ദ്ര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സി.ബി.ഐക്ക് കൈമാറിയതായി പൊലീസ് വക്താവ് അറിയിച്ചു.
നിലവിൽ നടൻ സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം പിന്നീട് വൻ ലഹരി മരുന്ന് ഇടപാട് പുറത്തുകൊണ്ടുവന്നിരുന്നു. ലഹരിമരുന്ന് കേസിൽ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിൻെറ മാനേജറായിരുന്ന സാമുവേല്‍ മിറാന്‍ഡ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് ഇടപാടിൽ എൻ.സി.ബി റിയയെയും തുടർച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.

