Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈ പൊലീസ് ബാൻഡ് 'പുഷ്പ' വൈറൽ ഗാനം ശ്രീവല്ലി അവതരിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു

text_fields
bookmark_border
ബാൻഡ് മേളത്തിന്‍റെ ദൃശ്യങ്ങൾ മുംബൈ പൊലീസ് തന്നെയാണ് അവരുടെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കിട്ടത്
മുംബൈ പൊലീസ് ബാൻഡ് പുഷ്പ വൈറൽ ഗാനം ശ്രീവല്ലി അവതരിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു
cancel

അല്ലു അർജുന്‍റെ പുഷ്പ സിനിമയിലെ ശ്രീവല്ലി എന്ന ഗാനവും അതിന്‍റെ നൃത്ത ചുവടുകളും വലിയ തരത്തിൽ സമൂഹമാധ്യങ്ങളിൽ തരംഗമായിരുന്നു. ബോളിവുഡിലെ സെലിബ്രിറ്റികൾ മുതൽ ക്രിക്കറ്റ് താരങ്ങൾ വരെ പാട്ടിന് ചുവടു വെച്ച് ആരാധകരുടെ കൈയടി വാങ്ങി.

ഇപ്പോഴിതാ മുംബൈ പൊലീസിന്‍റെ ബാൻഡായ കാക്കി സ്റ്റുഡിയോയും ശ്രീവല്ലി എന്ന ഗാനം അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ബാൻഡ് മേളത്തിന്‍റെ ദൃശ്യങ്ങൾ മുംബൈ പൊലീസ് തന്നെയാണ് അവരുടെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കിട്ടത്. മുബൈക്കാർ ശ്രീവല്ലിയുടെ താളത്തിനൊത്ത് നീങ്ങുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്നും അതിനാൽ ഞങ്ങളും അതിൽ പങ്കു ചേരുന്നുവെന്ന അടികുറിപ്പോടെയാണ് മുംബൈ പൊലീസ് വീഡിയോ പങ്കുവെച്ചത്.

ഇതിനു മുമ്പ് ലതാ മങ്കേഷ്‌കറിന്റെ ഗാനവും മണി ഹീസ്റ്റിലെ ഗാനവും അവതരിപ്പിച്ച് കാക്കി സ്റ്റുഡിയോ സമൂഹമാധ്യമങ്ങളിൽ ഇതേ രീതിയിൽ കൈയടി വാങ്ങിയിരുന്നു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mumbai Police band plays Pushpa viral song Srivalli in new video. Super, says Internet
Next Story