122 കോടിയുടെ തട്ടിപ്പ്; ന്യൂ ഇന്ത്യ കോഓപറേറ്റിവ് ബാങ്ക് ജനറൽ മാനേജർ അറസ്റ്റിൽ
text_fieldsഹിതേഷ് മേത്ത
മുംബൈ: 122 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ന്യൂ ഇന്ത്യ കോഓപറേറ്റിവ് ബാങ്ക് ജനറൽ മാനേജർ ഹിതേഷ് മേത്ത അറസ്റ്റിൽ. ബാങ്കിന്റെ ചീഫ് അക്കൗണ്ട് ഓഫിസർ നൽകിയ പരാതിയിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് (ഇ.ഒ.ഡബ്ല്യു) ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ ദാദർ, ഗോരേഗാവ് ശാഖകളിൽനിന്ന് ഹിതേഷ് മേത്തയും സംഘവും 122 കോടി രൂപ തട്ടിയെടുത്തു എന്നാണ് ആരോപണം.
പരാതിയെ തുടർന്ന് റിസർവ് ബാങ്ക് ബാങ്കിന്റെ ഭരണസമിതി മരവിപ്പിക്കുകയും എസ്.ബി.ഐ മുൻ ജനറൽ മാനേജർ ശ്രീകാന്തിനെ താൽക്കാലിക അഡ്മിനിസ്ട്രേറ്ററായി നിയോഗിക്കുകയും ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്മിനിസ്ട്രേറ്ററെ സഹായിക്കാൻ പ്രത്യേക ഉപദേശക സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ബാങ്കിന് എതിരായ നടപടി നിക്ഷേപകരിൽ ആശങ്ക പടർത്തി. മുംബൈ നഗരത്തിൽ ബാങ്കിന് 25 ശാഖകളുണ്ട്. പുണെയിൽ ഒന്നും ഗുജറാത്തിൽ രണ്ടും ശാഖകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

