Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ...

മുംബൈയിൽ പ്ലാസ്​റ്റിക്​ നിരോധനം ഇന്ന്​ മുതൽ; ലംഘിച്ചാൽ 25000 രൂപ പിഴ

text_fields
bookmark_border
മുംബൈയിൽ പ്ലാസ്​റ്റിക്​ നിരോധനം ഇന്ന്​ മുതൽ; ലംഘിച്ചാൽ 25000 രൂപ പിഴ
cancel

മുംബൈ: മുംബൈയിൽ പ്ലാസ്​റ്റിക്​ നിരോധനം ഇന്ന്​ മുതൽ നിലവിൽ വരും. പ്ലാസ്​റ്റിക്​ കാരി ബാഗുകൾ, പ്ലാസ്​റ്റിക്​ പൗച്ചുകൾ, ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ എന്നിവക്കെല്ലാം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്​. നിരോധനനം ലംഘിക്കുന്നവർക്ക്​ കനത്ത പിഴശിക്ഷ ലഭിക്കും.

ആദ്യത്തെ തവണ പ്ലാസ്​റ്റിക്​ നിരോധനം ലംഘിക്കുന്നവർക്ക്​ 5,000 രൂപയും രണ്ടാം തവണ​ ലംഘിക്കുന്നവർക്ക്​ 10,000 രൂപയും മൂന്നാമത്​ ലംഘിക്കുന്നവർക്ക്​ 25,000 രൂപയുമാണ്​ പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന്​ മാസം വരെ തടവ്​ ശിക്ഷയും ലഭിക്കും. പഴയ പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ തിരികെ നൽകാനും മുംബൈ കോർ​പ്പറേഷൻ  സമയം അനുവദിച്ചിട്ടുണ്ട്​.

തിങ്കളാഴ്​ച മുതൽ ഇതുസംബന്ധിച്ച പരിശോധനകൾ കർശനമാക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു. കോർപ്പറേഷ​​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുക.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsPlastic ban
News Summary - Mumbai plastic ban begins today, first-time offenders will be fined Rs 5,000-India news
Next Story