മുങ്ങിയ കാറിൽ നിന്ന് കുടുംബത്തെ രക്ഷിച്ചു
text_fieldsമുംബൈ: കനത്ത മഴയിൽ കാറിൽ സഞ്ചരിക്കവെ നദിയിലെ ഒഴുക്കിൽെപ്പട്ട കുടുംബത്തെ നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച നവി മുംബൈയിലെ തലോജയിലുള്ള ഗോത്ഗാവിലാണ് സംഭവം. അഷ്റഫ് ഖലീൽ ശൈഖും ഭാര്യ ഹാമിദയും രണ്ട് പെൺമക്കളുമാണ് തലനാരിഴക്ക് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഒഴുക്കിൽപ്പെട്ട കാർ കല്ലിൽ തട്ടി തങ്ങിയത് രക്ഷയായി. എന്നാൽ, നദിയിലെ ജലനിരപ്പ് വർധിച്ചതോടെ കാറിൽ വെള്ളം കയറി. ഇതോടെ കുടുംബം കാറിനു മുകളിൽ അഭയം തേടി. നിലവിളി കേട്ട് ഒാടിയെത്തിയ നാട്ടുകാർ കയറുകെട്ടി ഒേരാരുത്തരെയായി കരക്ക് എത്തിക്കുകയായിരുന്നു.
കുടുംബം പ്രാഥമിക ചികിത്സക്കു ശേഷം വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു. നാട്ടുകാരായ നാരായൺ ഗംഗാറാം പാട്ടീൽ, ലാഹു നാരായൺ പാട്ടീൽ, ലക്ഷ്മൺ ധുമൽ, തുൾസിറാം നിഖുദ്കറവ്, രൂപേഷ് പാട്ടീൽ എന്നിവരുടെ സമയോചിത രക്ഷാപ്രവർത്തനവും ഭാഗ്യവുമാണ് കുടുംബത്തെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
