Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ നഴ്​സ്​ കുപ്പായം വീണ്ടുമണിഞ്ഞ്​ മുംബൈ മേയർ

text_fields
bookmark_border
കോവിഡ്​ കാലത്ത്​ നഴ്​സ്​ കുപ്പായം വീണ്ടുമണിഞ്ഞ്​ മുംബൈ മേയർ
cancel

മും​ബൈ: കോ​വി​ഡ്​ കാ​ല​ത്ത്​ സ്വ​ന്തം ജീ​വി​തം മ​റ​ന്ന്​ സ​ജീ​വ​മാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​ത ്മ​വീ​ര്യം പ​ക​രാ​ൻ പ​ഴ​യ ന​ഴ്​​സു​കു​പ്പാ​യം വീ​ണ്ടു​മ​ണി​ഞ്ഞ്​ ആ​ശു​പത്രി​ക​ളി​ൽ മും​ബൈ മേ​യ​ർ. തി​ങ്ക​ളാ​ഴ്​​ച മും​ബൈ സെ​ൻ​ട്ര​ലി​ലെ നാ​യ​ർ ഹോ​സ്​​പി​റ്റ​ലി​ൽ ഹെ​ഡ്​ ന​ഴ്​​സി​​​െൻറ വേ​ഷ​ത്തി​ൽ മേ​യ​ർ കി​ഷോ​രി പെ​ഡ്​​നേ​ക്ക​റെ ക​ണ്ട​വ​ർ അ​ന്തം​വി​ട്ടു. ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ന​ഴ്​​സു​മാ​ർ​ക്ക്​ ഉൗ​ർ​ജം പ​ക​രു​ക​യാ​ണ്​ ന​ഗ​ര​ത്തി​​​െൻറ പ്ര​ഥ​മ പൗ​ര​യാ​യ കി​ഷോ​രി​യു​ടെ ല​ക്ഷ്യം.

ചൊ​വ്വാ​ഴ്​​ച സ​യ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ന​ഴ്​​സാ​യി അ​വ​രെ​ത്തും. ഒ​രൊ​രു​ത്ത​രും ത​ങ്ങ​ളാ​ലാ​കും വി​ധം പ​ക​ർ​ച്ച​വ്യാ​ധി കാ​ല​ത്ത്​ എ​ല്ലാം മ​റ​ന്ന്​ ആ​രോ​ഗ്യ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ധൈ​ര്യം പ​ക​ര​ണ​മെ​ന്ന്​ മേ​യ​ർ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കാ​നു​ള്ള നേ​തൃ​പാ​ട​വ​മാ​ണ്​ മേ​യ​റി​ൽ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന്​ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഫു​ൽ പ​േ​ട്ട​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ അ​ട​ക്ക​മു​ള്ള​വ​ർ മേ​യ​റെ അ​ഭി​ന​ന്ദി​ച്ച്​ ട്വീ​റ്റ്​ ചെ​യ്​​തു. ശി​വ​സേ​ന രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​തി​നു​ മു​മ്പ്​ ന​ഴ്​​സാ​യി​രു​ന്നു കി​ഷോ​രി പെ​ഡ്​​നേ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsindia newsCoronaviruscovid 19corona outbreak
News Summary - mumbai mayor with health workers
Next Story