Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right22ാം നിലയിൽ കൈകുത്തി...

22ാം നിലയിൽ കൈകുത്തി നിന്ന്​ അഭ്യാസപ്രകടനം നടത്തിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
22ാം നിലയിൽ കൈകുത്തി നിന്ന്​ അഭ്യാസപ്രകടനം നടത്തിയയാൾ അറസ്​റ്റിൽ
cancel

മുംബൈ: ബഹുനില കെട്ടിടത്തി​െൻറ 22ാം നിലയിൽ​ കൈകുത്തി അഭ്യാസപ്രകടനം നടത്തിയയാൾ മുംബൈയിൽ അറസ്​റ്റിൽ. നോമാൻ ഡിസൂസ എന്നയാളാണ്​ മുംബൈ പൊലീസി​െൻറ പിടയിലായത്​. ഒരാൾക്ക്​ നിൽക്കാൻ മാത്രം വീതിയുള്ള സ്ഥലത്ത്​ കൈകുത്തി നിന്ന്​​ ഇയാൾ അഭ്യാസ പ്രകടനം നടത്തുന്നതി​െൻറ വിഡിയോ വൈറലായിരുന്നു.

കണ്ഡിവാലിയിലെ എസ്​.ആർ.എ ബിൽഡിങ്ങിന്​ മുകളിലായിരുന്നു ഇയാളുടെ അഭ്യാസ പ്രകടനം. രണ്ടടി മാത്രം വീതിയുള്ള മതിലിൽ കൈകുത്തിയായിരുന്നു സർക്കസ്​. ഇയാളുടെ സുഹൃത്തുക്കൾ വിഡിയോ മൊബൈലിൽ പകർത്തുകയും പിന്നീട്​ ഇൻസ്​റ്റഗ്രാമിൽ അപ്​ലോഡ്​ ചെയ്യുകയും ചെയ്​തു.

​ഇതുപോലുള്ള സാഹസിക വിഡിയോ ചിത്രീകരണത്തിനിടെ ആളുകൾ മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതോടെയാണ്​ ഇത്തരം കേസുകളിൽ പൊലീസ്​ നടപടികൾ കർശനമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai manHandstand
News Summary - Mumbai Man, Who Performed Handstand On 22nd Floor, Arrested
Next Story