ഓട്ടോയാത്രക്കിടെ വാക്കു തർക്കം; യുവാവ് കാമുകിയെ കഴുത്തറത്തു കൊന്നു
text_fieldsമുംബൈ: ഓട്ടോയാത്രക്കിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് യുവാവ് കാമുകിയെ കഴുത്തറത്തു കൊന്നു. മുംബൈയിലെ സകിനാക മേഖലയിലെ ഖൈരാനി റോഡിലാണ് സംഭവം.
പഞ്ചശീല അശോക് ജംദാര്(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഓട്ടോ യാത്രക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്ക്കം കൊലപാതകത്തില് കലാശിക്കുകയായിരുന്നു. സംഭവത്തില് ദീപക് ബോര്സ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ദീപക്ക് ജീവനൊടുക്കാന് ശ്രമിച്ചുവെങ്കിലും പൊലീസ് ശ്രമം പരാജയപ്പെടുത്തി. ഇയാള് ആശുപത്രിയില് ചികിത്സയിലാണ്. പ്രതിക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

