പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാളെ വിടാതെ പിടിച്ച് യുവതി; അക്രമി പൊള്ളലേറ്റ് മരിച്ചു, യുവതിക്ക് ഗുരുതരം
text_fieldsമുംബൈ: തന്‍റെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചയാളെ ഓടിരക്ഷപ്പെടാൻ അനുവദിക്കാതെ ചേർത്തുപിടിച്ച് യുവതി. പൊള്ളലേറ്റ അക്രമി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. മുംബൈയിലാണ് സംഭവം.
വിജയ് ഖാംബെ എന്നയാളാണ് മരിച്ചത്. മുംബൈ ഗാന്ധിനഗറിലെ മേഘാവതിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. വിജയ് ഖാംബെയും യുവതിയും രണ്ടരവർഷത്തോളമായി സൗഹൃദമുള്ളവരാണ്. യുവതിയെ വിവാഹം കഴിക്കാൻ വിജയ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇവരുടെ കുടുംബം അനുവദിച്ചില്ല. ഇതോടെ ഇയാൾ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.
ശനിയാഴ്ച യുവതി വീട്ടിൽ ഒറ്റക്കായ സമയത്ത് വിജയ് പെട്രോളുമായി എത്തി ഇവരുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാൽ, യുവതി ഇയാളെ വിടാതെ പിടിച്ചു. അയൽക്കാർ ഓടിയെത്തി തീയണച്ച് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിജയ് മരിച്ചിരുന്നു.
യുവതിയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. യുവതിയുടെ സഹോദരന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

