Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ വിമാനത്തിൽ​ പീഡിപ്പിച്ചയാൾക്ക്​ മൂന്നു വർഷം തടവ്​ ശിക്ഷ

text_fields
bookmark_border
നടിയെ വിമാനത്തിൽ​ പീഡിപ്പിച്ചയാൾക്ക്​ മൂന്നു വർഷം തടവ്​ ശിക്ഷ
cancel

മുംബൈ: ബോളിവുഡ്​ താരത്തെ പ്രായപൂർത്തിയാകുന്നതിന്​ മുമ്പ്​ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുംബൈ വ്യവ സായിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. വികാസ്​ സച്ച്​ദേവ്​ എന്ന 41കാരനെയാണ്​​ പോക്​സോ കോടതി കുറ്റക്കാരനെന ്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്.

മുംബൈ-ഡൽഹി വിമാന യാത്രക്കിടെ പ്രായപൂർത്തിയാകാത്ത ബോളിവുഡ് താരവും ദേശീയ അവാര്‍ഡ് ജേതാവുമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ്​ കേസ്​. യാത്രക്കിടെ പിറകിലുള്ള സീറ്റിലിരുന്ന സച്ച്​ദേവ്​ കാലുകൾ പെൺകുട്ടി ഇരിക്കുന്ന സീറ്റിലേക്ക്​ വെച്ച്​ ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു എന്നാണ്​ പരാതി.

2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്​. കുറ്റകൃത്യം നടക്കുമ്പോള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം. സ്പെഷ്യല്‍ കോടതി ജഡ്ജി എ.ഡി ദിയോയാണ് ശിക്ഷ വിധിച്ചത്. മുന്‍ നടിയടക്കമുള്ള ഏഴ് പേരെയാണ് കോടതി സാക്ഷിവിസ്താരം നടത്തിയത്.

സംഭവത്തെ തുടര്‍ന്ന് നടി ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരുന്നു. പാതിമയക്കത്തില്‍ തന്‍റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വെളിപ്പെടുത്തി. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mumbai man, 41, convicted of molesting former Bollywood actor when she was minor - India news
Next Story