മുംബൈയിൽ വഴിമുട്ടി ജീവിതം നാടെത്തിക്കാൻ കൈകൂപ്പി മലയാളികൾ
text_fieldsമുംബൈ: ലോക്ഡൗൺ നീളുന്നതോടെ ജീവിതം വഴിമുട്ടി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളികൾ നാടെത്താൻ കേരള സർക്കാറിെൻറ സഹായം തേടുന്നു. ലോക്ഡൗൺ രണ്ടുമാസം പിന്നിട്ടതോടെ പലരുടെയും കൈയിലെ പണം തീർന്നു. വീട്ടുവാടക പോലും നൽകാൻ കഴിയുന്നില്ല. പതിവ് ചികിത്സ മുടങ്ങി. ഭക്ഷണത്തിനുപോലും പണമില്ലാത്ത അവസ്ഥയുള്ളവരുണ്ട്. സമാന ദുരിതം അനുഭവിക്കുന്ന മലയാളികളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ വഴി രൂപപ്പെട്ടിട്ടുണ്ട്.
‘സ്ട്രഗ്ൾ ടു കേരള’ എന്ന ഗ്രൂപ്പിൽ 200 പേരുണ്ട്. കല്യാണിലെ ക്രിസ്തീയ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശി സനു മാത്യു, ഡോമ്പ്വലിയിൽ കഴിയുന്ന മാവേലിക്കര സ്വദേശി നിഷ ടോമി തുടങ്ങിയവരാണ് കൂട്ടായ്മയുമായി രംഗത്തുവന്നത്.
ആസ്ത്മ രോഗിയായ അഞ്ചുവയസ്സുകാരൻ മകന് ഇൻഹെയ്ലർ പോലും ലഭിക്കുന്നില്ലെന്നും കോവിഡ് ഭയന്ന് ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതായും പറഞ്ഞ നിഷ ടോമി തങ്ങളെ എങ്ങനെയെങ്കിലും നാടെത്തിക്കണമെന്ന് കണ്ണീരോടെ അപേക്ഷിക്കുന്നു.
പണമില്ലാത്ത അവസ്ഥയിൽ നാട്ടിലേക്ക് റോഡ് മാർഗം മടങ്ങാൻ ലക്ഷങ്ങളാണ് ബസ് സർവിസുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
