Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ 12​ മലയാളി...

മുംബൈയിൽ 12​ മലയാളി നഴ്​സുമാർക്കുകൂടി കോവിഡ്

text_fields
bookmark_border
മുംബൈയിൽ 12​ മലയാളി നഴ്​സുമാർക്കുകൂടി കോവിഡ്
cancel

മും​ബൈ: വൊ​ഖാ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ 12 മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ​ക്കു​കൂ​ടി കോ​വി​ഡ്. മ​ല​യാ​ളി​ക​ള​ട​ക്കം 15 ന ​ഴ്സു​മാ​രു​ടെ​യും ഡോ​ക്ട​റു​ടെ​യും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ സെ​വ​ൻ​ഹി​ൽ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക ് മാ​റ്റി. ഇ​തോ​ടെ വൊ​ഖാ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ എ​ണ്ണം 62 ആ​യി.

ഭാ​ട്ടി​യ, ബ്രീ​ച്കാ​ണ്ടി, ജ​സ്‌​ലോ​ക് ആ​ശു​പ​ത്രി​ക​ളി​ലെ 12 മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക്​ നേ​ര​ത്തേ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. പു​ണെ​യി​ലെ റൂ​ബി ഹാ​ൾ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് രോ​ഗ​മു​ണ്ട്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ ഭ​ർ​ത്താ​വി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ എ​ണ്ണം 74 ആ​യി. അ​തി​നി​ടെ, ചേ​രി​യിലും മ​റ്റും ന​ട​ത്തി​വ​രു​ന്ന കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​​ച്ചു. കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ശേ​ഷം അ​തി​സാ​ധ്യ​ത​യു​ള്ള​വ​രെ മാ​ത്ര​മേ ഇ​നി പ​രി​ശോ​ധി​ക്കൂ. മും​ബൈ​യി​ൽ​ 43,249 പേ​ർ വീ​ടു​ക​ളി​ലും 3271 പേ​ർ സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ്പ​ർ​ക്ക വി​ല​ക്കി​ലു​ണ്ട്.

Show Full Article
TAGS:covid 19 india mumbai 
News Summary - mumbai malayali nurse covid 19
Next Story