മുംബൈയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ അറസ്റ്റ്
text_fieldsമുംബൈ: കൂടുതൽ പേരിലേക്ക് മുംബൈയിൽ കോവിഡ് ബാധ പടർന്നതോടെ നഗരത്തിൽ മാസ്ക് നിർബന്ധമാക്കി. കോവിഡ് പടരുന ്ന ഹോട്ട്സ്പോട്ടാക്കി മുംബൈയെ പ്രഖ്യാപിച്ചിരുന്നു. ഇവിടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സിറ്റി മുനിസിപ്പൽ അധികൃതർ അറിയിച്ചു.
എല്ലാ പൊതുസ്ഥലങ്ങളിലും യോഗങ്ങളിലും വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർക്കും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. വീട്ടിൽ നിർമിച്ച മാസ്കുകളും ഉപയോഗിക്കാം. എന്നാൽ അവ പുനരുപയോഗിക്കുേമ്പാൾ കൃത്യമായി അണുവിമുക്തമാക്കിയശേഷം മാത്രമാകണം ധരിക്കേണ്ടതെന്നും മുനിസിപ്പൽ കമീഷ്ണർ പ്രവീൺ പർദേശി അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എല്ലാ ജനങ്ങളോടും മാസ്ക് ധരിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ചണ്ഡീഗഡ്, നാഗാലാൻഡ്, ഒഡീഷ എന്നീ സർക്കാറുകൾ നേരത്തേ നിർബന്ധമായും വീട്ടിൽ നിന്ന് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.