ഗുഡ്ഗാവിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തം; ആളപായമില്ല
text_fieldsമുംബൈ: മുംബൈയിലെ ഗുഡ്ഗാവ് മേഖലയിലെ ഫർണിച്ചർ മാർക്കറ്റിൽ വൻ തീപിടിത്തം. വൻ നാശനഷ്ടമുണ്ടായെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഖഡക്‌പദ ഫർണിച്ചർ മാർക്കറ്റിൽ രാവിലെ 11 മണിയോടെയാണ് തീ പിടിത്തമെന്നും 2,000ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വലിയ ഗ്രൗണ്ട് ഫ്ലോർ സ്ട്രക്ച്ചറിലേക്ക് പടർന്നുവെന്നുമാണ് അഗ്നിശമന വൃത്തങ്ങൾ പറയുന്നത്.
പൊട്ടിത്തെറിയോടെയാണ് മാർക്കറ്റിലെ ഫർണിച്ചർ കടകളിലേക്ക് തീ പടർന്നത്. തടി ഫർണിച്ചർ, പ്ലാസ്റ്റിക്, തെർമോക്കോൾ, പ്ലൈവുഡ് തുടങ്ങിയ വസ്തുക്കളാൽ നിറഞ്ഞ ആറോളം കടകളിലേക്ക് തീ അതിവേഗം വ്യാപിച്ചു.
10 വാട്ടർ ടാങ്കറുകളും ജംബോ ടാങ്കറുകളും സംഭവസ്ഥലത്തെത്തി. തീവ്രമായ ചൂടും കത്തുന്ന വസ്തുക്കളും അഗ്നിശമന സേനാംഗങ്ങൾക്ക് വലിയ വെല്ലുവിളികൾ ഉയർത്തി.
വ്യാപനം തടയുന്നതിനും കൂടുതൽ നാശനഷ്ടങ്ങൾ തടയുന്നതിനും അവർ അക്ഷീണം പ്രയത്നിച്ചു. ഹൈ പ്രഷർ വാട്ടർ ലൈനുകളും ഹോസ് ലൈനുകളും ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ട് മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സമീപ പ്രദേശങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

