Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത മഴ:...

മുംബൈയിൽ കനത്ത മഴ: ട്രാക്കിൽ കുടുങ്ങിയ ട്രെയിൽ യാത്രക്കാർക്ക്​ സൈന്യം രക്ഷിച്ചു

text_fields
bookmark_border
mumbai-flood
cancel
camera_alt1. ???????????? ???????????? ?????????????????? 2. ????????????? ???????????? ????????? ???????????????????????? ????????????? ???????????????

മും​ബൈ: ര​ണ്ടു​ദി​വ​സ​മാ​യി ത​ക​ർ​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ൽ വെ​ള്ളം ക​യ​റി മും​ബൈ, ത​ണെ, പാ​ൽ​ഗ​ർ, ര​ത്​​ന​ ഗി​രി ജി​ല്ല​ക​ളി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. 1,050 യാ​ത്ര​ക്കാ​രു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി മും​ബൈ​യി​ൽ​ നി​ന്ന് മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​ലാ​പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട മ​ഹാ​ല​ക്ഷ്മി എ​ക്സ്പ്ര​സ് ട്രെ​യി​ൻ ട്രാ​ക്കി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ബ​ദ്​​ലാ​പു​രി​ന​ടു​ത്തു വ​ൻ​ഗ​നി​യി​ൽ കു​ടു​ങ്ങി. 17 മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് മു​ഴു​വ​ൻ പേ​രെ​യും ട്രെ​യി​നി​ൽ​നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​യ​ത്. യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് പ്ര​സ​വ​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു.

ട്രെ​യി​നി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ വ്യോ​മ, നാ​വി​ക സേ​ന​ക​ളും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും രം​ഗ​ത്തെ​ത്തി. ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ രം​ഗ​ത്തി​റ​ക്കി​യെ​ങ്കി​ലും മ​ഴ​യി​ൽ കാ​ഴ്ച കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ 37 ഡോ​ക്ട​ർ​മാ​രെ​യും ആം​ബു​ല​ൻ​സു​ക​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. റോ​ഡു​മാ​ർ​ഗം ക​ല്യാ​ണി​ൽ എ​ത്തി​ച്ച യാ​ത്ര​ക്കാ​രെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ 19 കോ​ച്ചു​ക​ളു​ള്ള പ്ര​ത്യേ​ക ട്രെ​യി​നി​ൽ കോ​ലാ​പൂ​രി​ലേ​ക്ക് യാ​ത്ര​യാ​ക്കി.

ശ​നി​യാ​ഴ്ച​യും ക​ന​ത്ത മ​ഴ തു​ട​ർ​ന്ന​തി​നാ​ൽ മും​ബൈ, താ​ണെ, റാ​യ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പെ​ട്ടെ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ താ​ണെ​യി​ൽ 100ഒാ​ളം പേ​ർ കു​ടു​ങ്ങി. ബ​ദ്‌​ലാ​പു​രി​ൽ എ​ഴു​പ​തോ​ളം പേ​ർ പെ​ട്രോ​ൾ പ​മ്പി‍​െൻറ ടെ​റ​സി​ൽ അ​ഭ​യം തേ​ടി. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വ്യോ​മ​സേ​ന രം​ഗ​ത്തെ​ത്തി. താ​ണെ, റാ​യ്ഗ​ഡ്, ര​ത്ന​ഗി​രി ജി​ല്ല​ക​ളി​ൽ ന​ദി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ​തി​നാ​ൽ മും​ബൈ-​ഗോ​വ ദേ​ശീ​യ​പാ​ത അ​ട​ച്ചു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ളം ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ള്ള 11 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും മും​ബൈ​യി​ൽ ഇ​റ​ങ്ങേ​ണ്ട ഒ​മ്പ​ത്​ വി​മാ​ന​ങ്ങ​ൾ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു. ഉ​ച്ച​യോ​ടെ വി​മാ​ന ഗ​താ​ഗ​തം പൂ​ർ​വ​സ്​​ഥി​തി​യി​ലാ​യി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsheavy rainmalayalam newsindia newsKolhapurMahalaxmi Express
News Summary - Mumbai-Kolhapur Mahalaxmi Express held up due to rains -india news
Next Story