മുംബൈ മഹാരാഷ്ട്രയുടെ സ്വന്തമല്ലെന്ന് ബി.ജെ.പി നേതാവ് അണ്ണാമലൈ
text_fieldsമുംബൈ: ബി.ജെ.പിയെ വെട്ടിലാക്കി പാർട്ടി തമിഴ്നാട് മുൻ പ്രസിഡന്റ് കെ. അണ്ണാമലൈയുടെ വിവാദ പ്രസ്താവന. മുംബൈ മഹാരാഷ്ട്രയുടേതല്ലെന്നും അന്താരാഷ്ട്ര നഗരമാണെന്നുമാണ് അണ്ണാമലൈയുടെ പരാമർശം. നഗരസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നഗരത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.
മുംബൈ നഗരത്തെ മഹാരാഷ്ട്രയിൽനിന്ന് അടർത്തുക എന്നത് ബി.ജെ.പിയുടെ അജണ്ടയാണെന്ന തങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് അണ്ണാമലൈയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അണ്ണാമലൈയുടെ പ്രസ്താവനക്ക് ബി.ജെ.പി മറുപടി പറയണമെന്ന് ഉദ്ധവ് താക്കറേ പക്ഷ ശിവസേന ആവശ്യപ്പെട്ടു.
യഥാർഥ ശിവസേന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഏക്നാഥ് ഷിൻഡേ പക്ഷത്തിന്റെ മൗനത്തെയും ചോദ്യംചെയ്തു. അണ്ണാമലൈയുടെ പ്രസ്താവനയെ ഉദ്ധവ് പക്ഷം വളച്ചൊടിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. നഗരസഭ തെരഞ്ഞെടുപ്പിൽ മറാത്തി വികാരമുണർത്താൻ ശ്രമിക്കുന്ന ഉദ്ധവ് പക്ഷത്തിന് വീണുകിട്ടിയ ആയുധമാണ് അണ്ണാമലൈയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

