പ്രാവുകൾക്ക് ഭക്ഷണം നൽകുന്ന '51 കബൂതർ ഖാനകൾ' നിർത്തലാക്കാൻ തീരുമാനവുമായി മുബൈ: തീരുമാനത്തിന് പിന്നിൽ
text_fieldsമുംബൈ: പ്രാവുകൾക്ക് ഭക്ഷണം നൽകുന്ന 51 കബൂതർ ഖാനകൾ (ഫീഡിങ് സോൺ) നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുബൈ. അവയുടെ വിസർജ്യവും തൂവലുകളും ഉണ്ടാക്കുന്ന കടുത്ത ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
പൊതു ഇടങ്ങളിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നതിലെ അപകടത്തെ ചൊല്ലി മഹാരാഷ്ട്ര നിയമ സഭാ അസംബ്ലിയിൽ സാമാജികർക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. പ്രശ്നം ചൂണ്ടി കാട്ടി ശിവസേന എം.എൽ.സി മനിഷ ഖയാൻഡേ ജൂലൈ3ന് ഖബൂതർ ഖാനകൾ പൊതു ജനാരോഗ്യത്തിന് ഹാനീകരമാണെന്നും നടപ്പാതകൾ പ്രാവുകളുടെ കൂടായി മാറിയെന്നും വിമർശിച്ചു.
അവയുടെ അവശിഷ്ടങ്ങളും തൂവലുകളും നഗരത്തിലെ ജനങ്ങളിൽ ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അവർ പറഞ്ഞു.
പ്രാവുകളുടെ വിസർജ്യം ഗുരുതര ശ്വാസ കോശ അസുഖങ്ങൾ ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന ഇന്ത്യൻ ജേണലിൽ വന്ന പഠനത്തെ ചൂണ്ടികാട്ടിയാണ് അവർ പ്രസ്താവന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

