മുംബൈ: ഹിന്ദു-മുസ്ലി കമിതാക്കൾ കാറിൽ വിഷം കഴിച്ച് മരിച്ച നിലയിൽ. മുംബൈ നഗരത്തിന് പുറത്തുള്ള മുലുന്ദ് എന്ന സ്ഥലത്താണ് അഫ്രോസ് ഖാൻ(26), മനിഷ നേഗിൽ(21)എന്നിവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കാർ അഫ്രോസ് ഖാെൻറ ഉടമസ്ഥതയിലുള്ളതാണ്.
കാറിെൻറ എഞ്ചിനും ലൈറ്റും ഒാണായ നിലയിൽ കാണപ്പെട്ടതോടെ അടുത്തുള്ള വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് കാറിെൻറ ഡോർ തകർത്ത് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട് മതസ്ഥരായതിനാൽ ഇരുവരുടെയും കുടുംബങ്ങൾ ബന്ധത്തെ എതിർത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആത്മഹത്യാ കുറിപ്പൊന്നും ലഭ്യമായിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.