മുംബൈയിൽ വാതകചോർച്ചയില്ലെന്ന് അഗ്നിശമനസേന
text_fieldsമുംബൈ: നഗരത്തിൽ വാതക ചോർച്ചയില്ലെന്ന സ്ഥിരീകരിച്ച് അഗ്നിശമനസേനാ അധികൃതർ. നഗരത്തിെൻറ പല ഭാഗങ്ങളിൽ നിന്ന് ലഭിച്ച വാതക ചോർച്ച സംബന്ധിച്ച പരാതികളിലാണ് സേനയുടെ വിശദീകരണം. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അഗ്നിശമനസേന അറിയിച്ചു.
പരാതികളുയർന്ന സ്ഥലങ്ങളിൽ വാതകചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോവയ്, അന്ധേരി മേഖലകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രധാനമായും പരാതികളുയർന്നത്. 17 ഫയർ എഞ്ചിനുകളിൽ സേനാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും വാതകചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
പരാതികൾ ലഭിച്ചയുടൻ ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, മഹാനഗർ ഗ്യാസ്, രാഷ്ട്രീയ കെമിക്കൽ ആൻഡ് ഫെർട്ടിലൈസർ തുടങ്ങിയ കമ്പനികളെ അഗ്നിശമനസേന വിവരമറിയിച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബൃഹാൻ മുംബൈ കോർപറേഷൻ അധികൃതരും അറിയിച്ചു.
ചെമ്പുർ, ഗാട്ട്കോപാർ, കൻജുമാർഗ്, വറോലി, പോവയ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളാണ് വാതകചോർച്ചയുമായി ബന്ധപ്പെട്ട പരാതിയുമായി കോർപറേഷൻ അധികൃതരേയും അഗ്നിശമന സേനയേയും സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
