Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയെ കൂടുതൽ...

ബി.ജെ.പിയെ കൂടുതൽ കേസുകളിൽ കുടുക്കി ശിവസേന; ഇതുവരെ ഫയൽ ചെയ്​തത്​ 36 എഫ്​.​െഎ.ആറുകൾ

text_fields
bookmark_border
Mumbai FIRs registered against BJPs Jan Ashirwad Yatra
cancel

മുംബൈ: ബിജെപിയുടെ ജൻ ആശിർവാദ് യാത്രയ്‌ക്കെതിരെ 17 പുതിയ എഫ്ഐആറുകൾകൂടി രജിസ്റ്റർ ചെയ്​ത്​ മുംബൈ പൊലീസ്​. ഇതോടെ ആകെ എഫ്​.​െഎ.ആറുകളുടെ എണ്ണം 36 ആയി. മുംബൈയിലെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര മന്ത്രി നാരായൺ റാണെയുടെ നേതൃത്വത്തിൽ ജൻ ആശിർവാദ് യാത്ര നടത്തുകയാണ്​. യാത്രക്കിടെ കോവിഡ്​ പ്രോ​േട്ടാക്കോൾ ലംഘിച്ചതിനാണ്​ കേസെടുത്തിരിക്കുന്നത്​. ബിജെപി നേതാക്കളും പ്രവർത്തകരുമാണ്​ കേസുകളിലെ പ്രതികൾ.


മുളുന്ദ്​, ഘട്കോപർ, വിക്രോളി, ഭാണ്ഡുപ്, പന്ത് നഗർ, ഖാർ, സാന്താക്രൂസ്, പൊവായി, എംഐഡിസി, സാക്കി നാക്ക, മേഘ്​വാഡി, കൊറെഗാവ്, ചാർക്കോപ്പ്, ബോറിവാലി, എംഎച്ച്ബി പോലീസ് സ്റ്റേഷനുകളിലാണ് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.പോലീസി​െൻറ നിയന്ത്രണങ്ങൾ അവഗണിച്ചാണ്​ നാരായൺ റാണെ വ്യാഴാഴ്​ച ജൻ ആശിർവാദ് യാത്ര ആരംഭിച്ചത്​. സംസ്ഥാനത്ത് തുടരുന്ന പകർച്ചവ്യാധി കണക്കിലെടുത്ത് പല പ്രതിപക്ഷ നേതാക്കളും റാലിയെ എതിർത്തിരുന്നു.


കോൺഗ്രസ് നേതാക്കളായ അശോക് ചവാനും ഭായ് ജഗ്​തപും സംസ്ഥാനത്തെ പകർച്ചവ്യാധി സാഹചര്യം അവഗണിക്കുകയും റാലി നടത്തുകയും ചെയ്​തതിന് ബിജെപിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ ആളുകളും പാലിക്കണമെന്ന് ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും പറഞ്ഞിരുന്നു.

സംസ്ഥാനത്തെ പകർച്ചവ്യാധി സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് മഹാരാഷ്ട്ര സർക്കാരിനെ കേന്ദ്ര മന്ത്രി നാരായൺ റാണെ റാലിയിൽവച്ച്​ നിശിതമായി വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivsenaFIRBJPJan Ashirwad Yatra
Next Story