Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ കെട്ടിടത്തിന്​ തീപിടിച്ച്​ രണ്ടു സ്ത്രീകൾ മരിച്ചു

text_fields
bookmark_border
മുംബൈയിൽ കെട്ടിടത്തിന്​ തീപിടിച്ച്​ രണ്ടു സ്ത്രീകൾ മരിച്ചു
cancel

മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ സ്​ത്രീകൾ വെന്തുമരിച്ചു.സബർബൻ കാന്തിവാലിയിൽ 15 നില കെട്ടിടത്തിന്‍റെ 14–ാം നിലയിലുണ്ടായ തീപിടിത്തത്തിലാണ്​ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടത്​.

ഏഴുപേരെ രക്ഷിച്ചു. മഥുരദാസ് റോഡിലുള്ള ഹൻസ ഹെറിറ്റേജ്​ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്​.

രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ പൂർണമായും പൊള്ള​േലറ്റ നിലയിലാണ്​ കണ്ടെത്തിയത്​. തുടർന്ന്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസും നാല് അഗ്നിശനസേനയും ചേർന്ന്​ മണിക്കൂറുകൾക്ക്​ ശേഷമാണ്​ തീയണച്ചത്.

അതെ സമയം ഇന്നലെ പകൽ മഹാരാഷ്​ട്ര അഹമ്മദ്​ നഗറിലെ ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചിരുന്നു. കോവിഡ്​ ​വാർഡിലാണ്​ ദാരുണ സംഭവം. ഒരാൾക്ക്​ ഗുരുതരമായി പൊള്ളലേറ്റു. സംഭവസമയത്ത്​ 17 പേരാണ്​ ചികിത്സയിലുണ്ടായിരുന്നത്​.

ഇവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ്​ വാർഡിലേക്ക്​ മാറ്റിയതായി അഹമ്മദ്​നഗർ ജില്ല കലക്​ടർ ഡോ. രാജേരന്ദ ഭോസ്​ലെ അറിയിച്ചു. ഷോർട്ട്​ സർക്യൂട്ട്​ ആണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mumbai Fire breaks out at high-rise in Kandivali, 2 dead
Next Story