Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ ഡോസ്​...

രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത ഡോക്​ടർക്ക്​ മൂന്നാമതും കോവിഡ്​

text_fields
bookmark_border
രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത ഡോക്​ടർക്ക്​ മൂന്നാമതും കോവിഡ്​
cancel

മുംബൈ: രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത മുംബൈ ഡോക്​ടർക്ക്​ ​മൂന്നാമതും കോവിഡ്​ സ്ഥിരീകരിച്ചു. 13 മാസത്തിനിടെ ഇത്​ മൂന്നാം തവണയാണ്​ ഡോക്​ടർക്ക്​ രോഗബാധ സ്ഥിരീകരിക്കുന്നത്​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തതിന്​ ശേഷവും രണ്ട്​ തവണ രോഗം വന്നു. മുംബൈ വീർ സവർക്കർ ആശുപത്രിയിലെ ഡോക്​ടറായ ഡോ. ശ്രീഷ്​ടി ഹല്ലാരിക്കാണ്​ വൈറസ്​ബാധ സ്ഥിരീകരിച്ചത്​.

ഹല്ലാരിക്കൊപ്പം കുടുംബത്തിലെ മുഴുവൻ പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്​​. കഴിഞ്ഞ വർഷം ജൂൺ 17​നാണ്​ ഹല്ലാരിക്ക്​ ആദ്യമായി കോവിഡ്​ സ്ഥിരീകരിച്ചത്​. അന്ന്​ കാര്യമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. തുടർന്ന്​ ഈ വർഷം മാർച്ച്​ എട്ടിന്​ ഹല്ലാരി കോവിഷീൽഡിന്‍റെ ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചു. ഏപ്രിൽ 29ന്​ ​രണ്ടാം ഡോസും സ്വീകരിച്ചു. മുഴുവൻ കുടുംബവും വാക്​സിൻ സ്വീകരിച്ചിരുന്നു.

എന്നാൽ, വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം മെയ്​ 29ന്​ വീണ്ടും ഇവർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു. ജൂലൈ 11ന്​ ഡോ. ശ്രീഷ്​ടി ഹല്ലാരിക്ക്​ മൂന്നാമതും കോവിഡ്​ സ്ഥിരീകരിച്ചു. എന്നാൽ മൂന്നാമതും രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഇവർക്ക്​ ശാരീരികമായ അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും റെഡംസിവീർ മരുന്ന്​ നൽകുകയും ചെയ്​തു.

അതേസമയം, ജനിതകമാറ്റം വന്ന ​കൊറോണ വൈറസാണോ ഡോക്​ടർക്ക്​ ബാധിച്ചത്​ എന്നതിനെ കുറിച്ച്​ കൂടുതൽ പഠനം നടത്തുമെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Mumbai Doctor Tests Covid Positive Thrice, Twice After Both Vaccine Doses
Next Story