Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rozy and Pascal Saldanha at their Malvani residence
cancel
camera_alt

Photo Credit: Nimesh Dave/mid-day.com

Homechevron_rightNewschevron_rightIndiachevron_rightതനി തങ്കമാണീ മനസ്സ്​-...

തനി തങ്കമാണീ മനസ്സ്​- ആഭരണങ്ങൾ വിറ്റ്​ കോവിഡ്​ രോഗികൾക്ക്​ ഓക്​സിജൻ സിലിണ്ടറുകളെത്തിച്ച്​ കിടപ്പുരോഗിയായ വീട്ടമ്മ

text_fields
bookmark_border

മു​ംബൈ: വർഷങ്ങളായി ഓക്​സിജൻ സിലിണ്ടറിൽ ജീവൻ നിലനിർത്തു​േമ്പാഴും സ്വന്തം ജീവൻ വകവെക്കാതെ ആഭരണങ്ങൾ വിറ്റ്​ ഓക്​സിജൻ സിലിണ്ടറുകൾ കോവിഡ്​ രോഗികൾക്ക്​ നൽകി ഒരു അധ്യാപിക. 51കാരിയായ റോസിയും ഭർത്താവ്​ പാസ്​കൽ സാൽഡാൻഹയുമാണ്​ ഈ കോവിഡ്​ കാലത്ത്​ മാത്യകയാകുന്നത്​.

ബോറിവ്​ലി, സെന്‍റ്​ സേവ്യേഴ്​സ്​ സ്​കൂളിലെ അധ്യാപികയാണ്​ റോസി. പാസ്​കൽ മാൽവാനിയിലെ പ്രശസ്​തനായ ഡെക്കറേറ്ററും. രണ്ടുമക്കളുമായി ഇരുവരും മുംബൈയിലെ മാൽവാനി പ്രദേശത്താണ്​ താമസം.

അഞ്ചുവർഷം മുമ്പാണ്​ ഇരുവരുടെയും ജീവിതത്തിലേക്ക്​ അപ്രതീക്ഷിതമായി ദുരന്തം കടന്നുവരുന്നത്​. റോസിയുടെ രണ്ടു വൃക്കകളും തകരാറിലായി. ഡയാലിസിസിലുടെയാണ്​ ജീവൻ നിലനിർത്തുന്നത്​. നാലോളം തവണ കോമയിലായി. കൂടാതെ തലച്ചോറിൽ രക്തസ്രാവവും. എന്നാൽ മാനസിക ബലം കരുത്താക്കി റോസി ജീവിതത്തിലേക്ക്​ തിരിച്ചെത്തുകയായിരുന്നു. റോസിയുടെ ചികിത്സക്കായി രണ്ടുകോടിയിലധികം രൂപയാണ്​ കുടുംബം ചെലവാക്കിയത്​. കൂടാതെ വീട്ടിൽ ഒരു ആശുപത്രിയിലെ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്​തു. വൈറസോ ചെറിയ അണുബാധയോ പോലും റോസിയുടെ ആരോഗ്യനില വഷളാക്കും. അതിനാൽ കോവിഡ്​ വ്യാപനത്തിന്‍റെ തുടക്കത്തിൽതന്നെ അത്യാവശ്യ ഘട്ടം നേരിടുന്നതിനായി ഒരു ഓക്​സിജൻ സിലിണ്ടറും വീട്ടിൽ സൂക്ഷിച്ചിരുന്നു. ലോക്​ഡൗണിൽ സമീപവാസികളായ നിരവധിപേർ കഷ്​ട​െപ്പടുന്നത്​ കണ്ടതോടെ രണ്ടുടൺ ഭക്ഷ്യധാന്യങ്ങൾ അവർക്കായി വിതരണം നടത്തിയിരുന്നു.

അഞ്ചുദിവസം മുമ്പാണ്​ പാസ്​കൽ സുഹൃത്തായ ഹോളി മദർ സ്​കൂൾ ​പ്രിൻസിപ്പൽ റഫീക്ക്​ സിദ്ദിഖിയിൽ നിന്ന്​ ആ വിവരം അറിയുന്നത്​. അവരുടെ സ്​കൂളിലെ അധ്യാപികയായ ശബാന മാലിക്കിന്‍റെ ഭർത്താവ്​ കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ഓക്​സിജൻ ലഭിക്കാതെ വലയുന്നു. സംഭവം അറിഞ്ഞയുടൻ വീട്ടിൽ റോസിക്കായി സൂക്ഷിച്ച സിലിണ്ടർ പാസ്​കൽ അധ്യാപികക്ക്​ കൈമാറി. അധ്യാപികയുടെ ഭർത്താവ്​ സുഖം പ്രാപിക്കുകയും ചെയ്​തു. എന്നാൽ പിന്നീട്​ കൂടുതൽ പേർക്ക്​ ഓക്​സിജൻ ആവശ്യമായി വരുന്നുവെന്ന വാർത്തകളാണ്​ കേട്ടത്​.

റോസിയോട്​ പറയാതെയായിരുന്നു ഓക്​സിജൻ സിലിണ്ടർ അധ്യാപികക്ക്​ നൽകിയത്​. ഓക്​സിജൻ സിലിണ്ടർ കാണാതാ​യതോടെ റോസി ഭർത്താവിനോട്​ കാര്യം തിരക്കി. ഇതോടെ പാസ്​കൽ സംഭവം വിവരിച്ചു. കൂടുതൽ പേർക്ക്​ ഓക്​സിജൻ ആവശ്യമായി വരുന്നുവെന്ന കാര്യങ്ങളും അറിയിച്ചു. ഇതോടെ തന്‍റെ ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഭർത്താവിന്​ ഊരി നൽകുകയായിരുന്നു.

ആഭരണം വിറ്റ 80,000 രൂപക്ക്​ കൂടുതൽ ഓക്​സിജൻ സിലിണ്ടറുകൾ വാങ്ങി. ശബാന മാലിക്കിന്‍റെ ഭർത്താവിനെ കൂടാതെ ഏഴ​ുപേരുടെ ജീവൻ രക്ഷിക്കാൻ ഈ ദമ്പതികൾക്ക്​ കഴിഞ്ഞു. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതിൽ സങ്കടമുണ്ടെന്നും ദമ്പതികൾ പറഞ്ഞു.

'ഞാൻ എത്രനാൾ ജീവിച്ചിരി​ക്കുമെന്ന്​ അറിയില്ല. യാതൊരു ഉപയോഗവുമില്ലാതെ എന്‍റെ കൈവശം കുറച്ച്​ ആഭരണങ്ങളുണ്ടായിരുന്നു. അവ വിറ്റാൽ കുറച്ചുപേരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കും' -സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവർക്ക്​ ജീവശ്വാസമേകിയ റോസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsjewelleryoxygen​Covid 19
News Summary - Mumbai Critically ill woman, husband sell jewellery to donate oxygen to others
Next Story