Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലത്സംഗം ചെയ്​ത മകനെ...

ബാലത്സംഗം ചെയ്​ത മകനെ അമ്മ ക്വ​േട്ടഷൻ നൽകി കൊലപ്പെടുത്തി

text_fields
bookmark_border
mumbai murder
cancel

മുംബൈ: മയക്കുമരുന്ന്​ ലഹരിയിൽ ലൈംഗികമായി പീഡിപ്പിച്ച മകനെ മാതാവ്​ ക്വ​േട്ടഷൻ നൽകി കൊലപ്പെടുത്തി. മുംബൈ വെസ്​റ്റ്​ ഭയാന്ദര്‍ സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്​.
ആഗസ്​റ്റ്​ 20 നാണ്​ കൊലപാതകം നടന്നത്​. മയക്കുമരുന്നിന്​ അടിമയായ രാംചരൺ അമ്മയെയും രണ്ടാനമ്മയെയും ഉൾപ്പെടെ നിരവധി സ്​ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതെ തുടർന്ന്​ മൂത്തമകൻ സീതാറാമുമായി ചേർന്ന്​ ഇവർ രാംചരണിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. 

അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താന്‍ നല്‍കിയത്. സീതാറാമി​​​െൻറ സുഹൃത്തുക്കളായ കേശവ്​ മിസ്​ത്രി, രാകേഷ്​ യാദവ്​ എന്നിവരുൾപ്പെട്ട സംഘത്തിനാണ്​ ക്വ​േട്ടഷൻ നൽകിയത്​. 

ആഗസ്​റ്റ്​ 20 ന്​ ക്വ​േട്ടഷൻ സംഘം രാംചരണെ ടെമ്പോയില്‍ കയറ്റി ജാനകിപദയിലെ ഒരു ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതശരീരം അവിടെത്തന്നെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട രാം ചരൺ
 

അടുത്ത ദിവസം വാലിവ് പൊലീസ് രാംചര​​​​െൻറ മൃതദേഹം കണ്ടെത്തിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതായുള്ള വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പൊലീസ്​ താനെയിലും പരിസരപ്രദേശങ്ങളിലും പതിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ പതിനാലിനാണ് കൊല്ലപ്പെട്ടത് രാംചരനാണെന്ന കാര്യം തിരിച്ചറിയുന്നത്​. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയും കൊലയാളികളും പിടിയിലായത്.  ഞായറാഴ്​ചയാണ്​ ഇവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. 

പ്രതികളെ കോടതിയില്‍ ഹാജരാക്കിയെന്നും റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും കൊലപാതകം, ഗൂഢാലോചന, തെളിവ്​ നശിപ്പിക്കൽ, കുറ്റകൃത്യം മറച്ചുവെക്കൽ തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തതായും വാസൈ ഡിവിഷന്‍ എസ്.ഡി.പി.ഒ അനില്‍ അക്‌ഡെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuserapistmalayalam newsMumbai CrimeIndia News
News Summary - Mumbai Crime: Sexually Abused Mother Gets Rapist Son Murdered
Next Story