Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെ​ര​ഞ്ഞെ​ടു​പ്പ്​...

തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി കേ​സി​ൽ കെ​ജ്​​രി​വാ​ളി​നെ​ വെ​റു​തെ​വി​ട്ടു

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി കേ​സി​ൽ കെ​ജ്​​രി​വാ​ളി​നെ​ വെ​റു​തെ​വി​ട്ടു
cancel

മും​ബൈ: 2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ പൊ​ലീ​സ്​ അ​നു​മ​തി​യി​ല്ലാ​തെ റാ​ലി ന​ട​ത്തി​യെ​ന്ന കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, മേ​ധ പ​ട്​​ക​ർ, മീ​ര സ​ന്യാ​ൽ എ​ന്നി​വ​ർ അ​ട​ക്കം എ​ട്ടു പേ​രെ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​ട​തി വെ​റു​തെ​വി​ട്ടു.

റാ​ലി ന​ട​ത്തു​ന്ന​തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ്​ രേ​ഖാ​മൂ​ലം ന​ൽ​കു​ന്ന​തി​ൽ പൊ​ലീ​സ്​ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ പി.​കെ. ദേ​ശ്​​പാ​ണ്ഡെ ഇ​വ​രെ വെ​റു​തെ​വി​ട്ട​ത്. മും​ബൈ​യു​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ മ​ങ്കു​ർ​ദി​ൽ ആ​ണ്​ റാ​ലി ന​ട​ന്ന​ത്. ട്രാ​ഫി​ക്​ പൊ​ലീ​സി​നെ അ​റി​യി​ച്ച്​ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​െ​ത ന​ട​ത്തി​യ റാ​ലി​യാ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ്​ കേ​സ്​ എ​ടു​ത്ത​ത്. 2014 മാ​ർ​ച്ചി​ൽ കെ​ജ്​​രി​വാ​ളി​നും മ​റ്റു​ള്ള​വ​ർ​ക്കു​മെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Arvind Kejriwal 2014 LS poll rally case india news 
News Summary - Mumbai court acquits Kejriwal-INDIA NEWS
Next Story